സാംസംഗ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 5 ന്റെ ഇന്ത്യയിലെ വില 1 ലക്ഷം മുതല്‍

സാംസംഗിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ (foldable) സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ആഗോളതലത്തില്‍ പുറത്തിറക്കിയതിന് പിന്നാലെ അവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച് കമ്പനി.

ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍

സാംസംഗ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 5 ന്റെ (Samsung Galaxy Z Flip5) 8GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില 99,999 രൂപയിലാണ് ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട്ട്ഫോണിന്റെ 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസംഗ് ഗാലക്സി ഫോള്‍ഡ് 5 അടിസ്ഥാന വേരിയന്റിന് വില 154,999 രൂപയില്‍ ആരംഭിക്കുന്നു. 512 ജിബി സ്റ്റോറേജുള്ള മിഡ് വേരിയന്റിന് 1,64,999 രൂപയും 1 ടിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡിന് 1,84,999 രൂപയുമാണ് വില.

സാംസംഗ് ഗ്യാലക്‌സി ടാബ്

സാംസംഗ് ഗ്യാലക്‌സി ടാബ് എസ്9 (Samsung Galaxy Tab S9) സീരീസ് 128GB സ്റ്റോറേജും വൈ-ഫൈ (Wi-Fi) സൗകര്യവുമുള്ള അടിസ്ഥാന വേരിയന്റ് 72,999 രൂപയില്‍ ആരംഭിക്കുന്നു. ടാബ്ലെറ്റുകളുടെ 5G വേരിയന്റിന്റെ വില 85,999 രൂപയില്‍ ആരംഭിക്കുന്നു. ഏറ്റവും ഉയര്‍ന്ന ഗാലക്സി ടാബ് എസ് 9 അള്‍ട്രാ വൈ-ഫൈ വേരിയന്റ് 108,999 രൂപയില്‍ ആരംഭിക്കുന്നു. ഇതിന്റെ 5 ജി വേരിയന്റ് 133,999 രൂപയിലുടെ വില്‍പ്പനയ്‌ക്കെത്തി.

സാംസംഗ് ഗാലക്സി വാച്ച്

സാംസംഗ് ഗാലക്സി വാച്ച്6 ബ്ലൂടൂത്തോടുകൂടിയ 40 എം.എം വേരിയന്റിന് 29,999 രൂപയിലും എല്‍.ടി.ഇ വേരിയന്റിന് 33,999 രൂപയിലുമാണ് വില ആരംഭിക്കുന്നത്. കറങ്ങുന്ന ബെസലുമായി വരുന്ന വാച്ച്6 ക്ലാസിക്കിന്റെ 43 എം.എം ബ്ലൂടൂത്ത് വേരിയന്റിന് 36,999 രൂപയും എല്‍.ടി.ഇ വേരിയന്റിന് 40,999 രൂപയുമാണ് വില. എല്ലാ ഉപകരണങ്ങളുടെയും പ്രീ-ഓര്‍ഡറുകള്‍ ഇന്ന് (ജൂലൈ 27) മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ വില്‍പ്പന ആരംഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it