

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ചാറ്റ് ജിപിടിക്കും ജെമിനിക്കും ബദലായി ഉയര്‍ത്തി കൊണ്ടുവരുന്ന 'സര്‍വം എഐ' ട്രാക്കിലേക്ക്. ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ ശ്രദ്ധ പിടിച്ചു പറ്റാനും സര്‍വം മോഡലിന് സാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്കിടെ സര്‍വം പവലിയനിലെത്തിയിരുന്നു.
കമ്പനി പുറത്തിറക്കാന്‍ പോകുന്ന എഐ ഹാര്‍ഡ്‌വെയറായ sarvam kaze ഗ്ലാസുകളുടെ പ്രവര്‍ത്തനം അദ്ദേഹം കണ്ട് മനസിലാക്കുകയും ചെയ്തു. സര്‍വം എഐ ആദ്യമായി പുറത്തിറക്കുന്ന എഐ ഹാര്‍ഡ് വെയര്‍ ഉത്പന്നമാണ് ഗ്ലാസുകള്‍. മെറ്റ റേബാന്‍ ഗ്ലാസിന് സമാനമാണിതിന്റെ പ്രവര്‍ത്തനങ്ങള്‍. മേയ് ആദ്യവാരം ഈ ഗ്ലാസുകള്‍ പുറത്തിറക്കാനാണ് പദ്ധതിയെന്ന് സര്‍വം എഐ സഹസ്ഥാപകന്‍ ഡോ. പ്രത്യുഷ് കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ആഗോള കമ്പനികളോട് മുട്ടിനില്‍ക്കാന്‍ വേണ്ടി ഇന്ത്യയുടെ സ്വന്തം എഐ മോഡലുകള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിനായി 12 കമ്പനികളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും നല്കി. ഈ കമ്പനികള്‍ക്ക് എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനായി 2,100 കോടി രൂപയാണ് സര്‍ക്കാര്‍ സഹായം നല്കിയത്.
ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ എഐ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് സര്‍വം എഐ ആണ്. ആധാര്‍ മുന്‍ ചീഫ് ബയോമെട്രിക് ആര്‍ക്കിടെക്ട് വിവേക് രാഘവന്‍, ഐഐടി മദ്രാസിലെ അധ്യാപകനായ പ്രത്യുഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍വം സ്റ്റാര്‍ട്ടപ്പിന് തുടക്കമിടുന്നത്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകള്‍ക്ക് അനുയോജ്യമായ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വോയ്‌സ് + ടെക്സ്റ്റ് എഐ
വോയ്‌സ് അസിസ്റ്റന്റുകള്‍, സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് സിസ്റ്റങ്ങള്‍ എന്നിവയില്‍ ശ്രദ്ധ.
ഗവണ്‍മെന്റ് & എന്റര്‍പ്രൈസ് ഉപയോഗം
ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ബാങ്കിംഗ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകളിലേക്ക് എഐ പരിഹാരങ്ങള്‍.
ഇന്ത്യ കേന്ദ്രീകൃത ഡാറ്റ
ഇന്ത്യന്‍ പശ്ചാത്തലവും നിയമപരമായ ആവശ്യങ്ങളും കണക്കിലെടുത്ത് മോഡല്‍ ട്രെയിനിംഗ്.
Read DhanamOnline in English
Subscribe to Dhanam Magazine