Begin typing your search above and press return to search.
ടിക് ടോക് ഇടപാടില്‍ ഇനി ഇല്ല! അന്ന് അകപ്പെട്ട തലവേദന പങ്കുവച്ച് സത്യ നാദെല്ല
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ച സോഷ്യല്‍ മീഡിയ ആപ്പ് ഏറ്റെടുക്കലിനായി മൈക്രോസോഫ്റ്റ് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പിന്നീടത് മാറിപ്പോയെങ്കിലും അത്തരമൊരു ഇടപാടാണ് തന്റെ കരിയറിലെ തന്നെ വിചിത്രമായ അനുഭവമെന്ന് മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നദെല്ല.
തുടക്കത്തില്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും പിന്നീട് അന്നത്തെ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് നടപടിയെ എതിര്‍ത്തു. യുഎസ് പതിപ്പിനെ അതിന്റെ പേരന്റ് പതിപ്പായ ബൈറ്റ്ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചൈനീസ് പതിപ്പുമായി വേര്‍തിരിക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്. ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ച്ചയുടെ സുരക്ഷിതത്വത്തെ കരുതിയായിരുന്നു ഇത്.
മൈക്രോസോഫ്റ്റ് ടിക്ടോക്കില്‍ കുട്ടികളായ ഉപയോക്താക്കള്‍ക്കുള്‍പ്പെടെ സുരക്ഷിതമായി ഉപയോഗിക്കത്തക്ക പല മാറ്റങ്ങളും കൊണ്ടുവരാന്‍ മൈക്രോസോഫ്റ്റിന് ഏറെ പദ്ധതികളുണ്ടായിരുന്നു. ടിക്ടോക്കിന്റെ വരവിനെ അമേരിക്കന്‍ കമ്പനികള്‍ ഉറ്റുനോക്കുന്ന സമയവുമായിരുന്നു അത്. എന്നാല്‍ പെട്ടെന്നാണ് ട്രംപിന്റെ മലക്കം മറിച്ചില്‍ ഉണ്ടായത്.
ടിക് ടോക്ക് ഏറ്റെടുക്കല്‍ അത്തരത്തില്‍ അവസാനം ഉപേക്ഷിക്കേണ്ടി വരുകയും ഒറക്ക്ള്‍ ടിക്ടോക് ലയന ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയുമായിരുന്നു. ദി കോഡ് കോണ്‍ഫറന്‍സിലായിരുന്നു നദെല്ല ഇത് വ്യക്തമാക്കിയത്. വീണ്ടും ചര്‍ച്ചകളുമായി ടിക് ടോക്കും അമേരിക്കന്‍ ഗവണ്‍മെന്റും രംഗത്തെത്തിയാല്‍ മൈക്രോസോഫ്റ്റിന് താല്‍പര്യമുണ്ടാകുമോ എന്ന ചോദ്യത്തിന്''ഇല്ല, ഇപ്പോള്‍ ഉള്ളതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്''എന്നതായിരുന്നു നദെല്ലയുടെ മറുപടി.
ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ ചാരവൃത്തിയെച്ചൊല്ലി യുഎസില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ നിരോധിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നായിരുന്നു ട്രംപ് അന്ന് വ്യക്തമാക്കിയത്. ടിക് ടോക്കിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് നല്‍കുന്നതായി യുഎസ് ആശങ്കപ്പെടുന്നവെന്നായിരുന്നു അന്നത്തെ ഭരണകൂടപക്ഷം. എന്നാല്‍, ടിക് ടോക്കിനെ ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാമെന്ന വാഗ്ദാനം ട്രംപ് നല്‍കി. ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി അപ്പോളേക്കും മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരുന്നു.
Next Story
Videos