Begin typing your search above and press return to search.
മൊബൈലിന്റെ കുഞ്ഞ് സ്‌ക്രീന്‍ മടുത്തോ? പോക്കറ്റ് കാലിയാകാതെ വാങ്ങാവുന്ന 7 ടാബ്‌ലറ്റുകള്‍
തിരക്കിട്ട ജീവിതത്തിനിടയില്‍ മൊബൈല്‍ ഫോണിലെ ചെറിയ സ്‌ക്രീനില്‍ നോക്കി മടുത്തെന്ന് ഒരിക്കലെങ്കിലും പരാതിപ്പെടാത്തവര്‍ ഉണ്ടാകില്ല. ഓഫീസിലെ ജോലി, നെറ്റ്ഫ്‌ളിക്‌സിലെ സിനിമ, ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം, ഫേവറിറ്റ് ടീമിന്റെ ഫുട്ബാള്‍ മാച്ച്, ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ വായന അങ്ങനെ നിരവധി കാര്യങ്ങള്‍ ഫോണിലെ സ്‌ക്രീനില്‍ നോക്കി കഷ്ടപ്പെട്ട് ചെയ്യാതെ ഒരു ടാബ്‌ലറ്റ് ഉപയോഗിച്ച് അനായാസം ചെയ്യാം. അതിനൊക്കെ വലിയ പൈസയാകില്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ, പോക്കറ്റ് കാലിയാകാതെ വാങ്ങിക്കാന്‍ പറ്റുന്ന നിരവധി ടാബുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇതില്‍ സ്‌റ്റൈലസ് കൊണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന ഏഴ് ടാബുകള്‍ പരിചയപ്പെടാം
1. സാംസംഗ് ടാബ് എസ് 6 ലൈറ്റ്
ബഡ്ജറ്റ് സെഗ്‌മെന്റില്‍ ഏറെ വില്‍പ്പന നേടിയ ടാബുകളില്‍ ഒന്നാണ് ടാബ് എസ് 6 ലൈറ്റ്. 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 10.4 ഇഞ്ചിന്റെ ടി.എഫ്.ടി എല്‍.സി.ഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 7040 എം.എ.എച്ചിന്റെ കൂറ്റന്‍ ബാറ്ററിയാണ് ടാബിനുള്ളത്. ടാബിനോടൊപ്പം തന്നെ സ്റ്റൈലസും ലഭിക്കും. സിം കാര്‍ഡ് ഇല്ലാത്ത വേരിയന്റിന് 24,999 രൂപയാണ് വില. സിം ഇടാന്‍ കഴിയുന്ന മറ്റൊരു മോഡലും വിപണിയില്‍ ലഭിക്കും. 30,999 രൂപയാണ് വില.
2.സാംസംഗ് ഗാലക്‌സി ടാബ് എസ് 8 അള്‍ട്രാ
പെര്‍ഫോമന്‍സ് കൊണ്ടും ലുക്ക് കൊണ്ടും ഉപയോക്താവിനെ അതിശയിപ്പിക്കുന്ന ഹൈഎന്‍ഡ് ടാബ്ലറ്റുകളിലൊന്നാണ് 2022 ഫെബ്രുവരിയില്‍ സാംസംഗ് പുറത്തിറക്കിയ ഗാലക്‌സി ടാബ് എസ് 8 അള്‍ട്രാ. 14.6 ഇഞ്ചിന്റെ കിടിലം എസ്അമോലെഡ് ഡിസ്‌പ്ലേയും 12 ജി.ബി റാമും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 256 ജി.ബിയുടെ സ്റ്റോറേജുമാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 11,200 എം.എ.എച്ചിന്റെ ബാറ്ററി ദിവസം മുഴുവന്‍ തടസമില്ലാതെ ടാബ് ഉപയോഗിക്കാന്‍ സഹായിക്കും. 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയാണുള്ളത്. ബോക്‌സിനുള്ളില്‍ തന്നെ എസ് പെന്‍ ഉണ്ട്. 1.2 ലക്ഷം രൂപയാണ് വില. ലാപ്‌ടോപ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കീബോര്‍ഡും വാങ്ങാന്‍ കഴിയും.
3.വണ്‍പ്ലസ് പാഡ്
കീശകാലിയാകാതെ വാങ്ങാന്‍ പറ്റിയ മിഡ് റേഞ്ചിലുള്ള മികച്ച ടാബാണ് വണ്‍പ്ലസ് പാഡ്. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള ടാബ് മീഡിയാ ടെക് ഡൈമന്‍സിറ്റി 9000 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 11.61 ഇഞ്ചിന്റെ ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയില്‍ ഡോള്‍ബി വിഷന്‍ അറ്റ്‌മോസ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9510 എം.എ.എച്ചിന്റെ ബാറ്ററിക്ക് ഒരു മാസത്തെ ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 67 വാട്ടിന്റെ സൂപ്പര്‍വുക്ക് ചാര്‍ജര്‍ ഉപയോഗിച്ച് പൂജ്യത്തില്‍ നിന്നും 100 ശതമാനം വരെ ഒരു മണിക്കൂറില്‍ ചാര്‍ജ് ചെയ്യാമെന്നും കമ്പനി പറയുന്നു. ഇടത്തരം ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍ കഴിയുന്ന ടാബിന്റെ വില 32,999 രൂപയാണ്. സ്റ്റൈലസ്, കീബോര്‍ഡ് തുടങ്ങിയവ പ്രത്യേകം വാങ്ങേണ്ടതുണ്ട്.
4.സാംസംഗ് ഗ്യാലക്‌സി ടാബ് എസ് 9 എഫ്.ഇ
6 ജി.ബി റാമും 125 ജി.ബി സ്റ്റോറേജുമുള്ള ടാബ് പുറത്തിറങ്ങിയത് 2023 ഒക്ടോബറിലാണ്. 10.9 ഇഞ്ചുള്ള ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും നല്‍കിയിട്ടുണ്ട്. ഐ.പി 68 ഡസ്റ്റ് / വാട്ടര്‍ റെസിസ്റ്റന്റായ ഫോണ്‍ ആന്‍ഡ്രോയ്ഡ് 13 വേര്‍ഷനിലാണ് പുറത്തിറങ്ങിയതെങ്കിലും 14 വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. സാംസംഗിന്റെ സ്വന്തം എക്‌സിനോസ് 1380 ( 5 നാനോ മീറ്റര്‍) പ്രോസസര്‍ മികച്ച പെര്‍ഫോമന്‍സും ഉറപ്പുനല്‍കും. 8000 എം.എ.എച്ച് ബാറ്ററിയാണ് ടാബിന് കരുത്തു പകരുന്നത്. 36,998 രൂപയ്ക്ക് ലഭിക്കുന്ന ടാബിനൊപ്പം സ്റ്റൈലസ് (എസ് പെന്‍) കൂടി ലഭ്യമാണെന്നതാണ് ഏറ്റവും മികച്ച കാര്യം.
5.ലെനോവോ ടാബ് പി11 പ്രോ ജെന്‍ 2
11.2 ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയുള്ള ടാബില്‍ 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുണ്ട്. പ്രെസിഷന്‍ പെന്‍ -3 സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതിനാല്‍ സ്റ്റൈലസ് കൊണ്ട് ടാബ് ഉപയോഗിക്കുന്നത് മികച്ചൊരു അനുഭവമായിരിക്കും. 8200 എം.എ.എച്ച് ബാറ്ററിയുള്ളതിനാല്‍ ജോലിക്കിടയില്‍ ചാര്‍ജ് തീര്‍ന്നുപോകുമെന്ന ഭയം വേണ്ട. നിലവാരമുള്ള ജെ.ബി.എല്ലിന്റെ സ്പീക്കര്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രെസിഷന്‍ പെന്‍ -3 എന്ന് പേരിട്ടിരിക്കുന്ന സ്‌റ്റൈലസ് ബോക്‌സിനുള്ളില്‍ തന്നെയുണ്ടാകും.
6.ഷഓമി പാഡ് 6
സ്‌നാപ്ഡ്രാഗണ്‍ 870 ഒക്ടാകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ടാബിന് 6 ജി.ബി റാം - 128 ജി.ബി സ്റ്റോറേജ്, 8 ജി.ബി റാം - 256 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേര്‍ഷനാണ് നിലവിലുള്ളത്. ആദ്യത്തെ വേരിയന്റിന് 26,999 രൂപയും രണ്ടാമത്തേതിന് 28,999 രൂപയുമാണ് വില. ഷഓമിയുടെ സ്മാര്‍ട്ട് 5,999 രൂപ കൊടുത്ത് വാങ്ങണം. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 11 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ മികച്ചൊരു ദൃശ്യാനുഭവം നല്‍കും.
7.ആപ്പിള്‍ ഐപാഡ് എയര്‍ 6 ജനറേഷന്‍ (2024)
ഈ വര്‍ഷം പുറത്തിറങ്ങിയ ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റുകളിലൊന്നാണ് ഐപാഡ് എയര്‍ 6 ജനറേഷന്‍. ആപ്പിളിന്റെ എം 2 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡില്‍ 8 ജി.ബി റാമും 128 ജി.ബി, 256 ജി.ബി, 512 ജി.ബി, 1ടി.ബി എന്നിങ്ങനെ സ്റ്റോറേജ് ഒപ്ഷനിലും ലഭിക്കും. 600 നിറ്റ്‌സ് ബ്രൈറ്റ്‌നസ് നല്‍കുന്ന 13 ഇഞ്ച് ലിക്വിഡ് റെറ്റിന ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഐപാഡ് ഒ.എസ് 7ലാണ് പ്രവര്‍ത്തനം. 59,900 രൂപ മുതലാണ് വില. ആപ്പിള്‍ പെന്‍സില്‍, ആപ്പിള്‍ പെന്‍സില്‍ പ്രോ എന്നിവ ആറാം തലമുറ ഐപാഡ് എയറില്‍ ഉപയോഗിക്കാവുന്നതാണ്. ഇതും വിലകൊടുത്ത് വാങ്ങണം.
Next Story
Videos