മൂല്യം പൂജ്യത്തിലെത്തി, വില്‍ക്കാനാവുന്നില്ല; സ്‌ക്വിഡ് ഗെയിം ക്രിപ്റ്റോയില്‍ നിക്ഷേപിച്ചവരെല്ലാം പെട്ടു

നെറ്റ്ഫ്ലിക്സില്‍ ഹിറ്റായ കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ പേരിലെത്തിയ ക്രിപ്‌റ്റോ കറന്‍സിയാണ് സ്‌ക്വിഡ് ടോക്കണ്‍. കഴിഞ്ഞ ഒക്ടോബര്‍ 20ന് പ്ലേ-ടു-ഏണ്‍ ക്രിപ്‌റ്റോ കറന്‍സിയായി ആണ് സ്‌ക്വിഡ് ടോക്കണ്‍ അവതരിപ്പിച്ചത്.

സ്‌ക്വിഡ് ഗെയിം സീരീസിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഓണ്‍ലൈന്‍ ഗെയിമിനായി ടോക്കണ്‍ ഉപയോഗിക്കാം എന്നായിരുന്നു പിന്നണിക്കാര്‍ അറിയിച്ചത്. ഗെയിം ജയിക്കുന്നവര്‍ക്ക് കൂടുതല്‍ ടോക്കണുകള്‍ നല്‍കും. പ്ലേ-ടു-ഏണ്‍ ക്രിപ്‌റ്റോകള്‍ മറ്റ് ക്രിപ്‌റ്റോ കറന്‍സികളിലേക്കോ രാജ്യങ്ങളുടെ കറന്‍സികളിലേക്കോ മാറ്റിയെടുക്കുകയാണ് പതിവ്.

കഴിഞ്ഞ ചൊവ്വാഴ്ച 1 സെന്റി്‌ന് (0.01 ഡോളറിന്) ആയിരുന്നു സ്‌ക്വിഡ് ടോക്കണിന്റെ മൂല്യം. നെറ്റ്ഫ്ലിക്സ് സീരീസിന്റെ ബലത്തില്‍ ഹിറ്റായ സ്‌ക്വിഡ് ടോക്കണിന്റെ മൂല്യം കഴിഞ്ഞ ഒരാഴ്ചകൊണ്ട് കുതിച്ചുയര്‍ന്ന് 2856 ഡോളറിലെത്തിയിരുന്നു. വാങ്ങിയവര്‍ക്ക് ഇതുവരെ സ്‌ക്വിഡ് ടോക്കണ്‍ വില്‍ക്കാനാവാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് ലോകം തിരിച്ചറിഞ്ഞത്.

ഈ മാസം ഗെയിം ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സ്‌ക്വിഡ് ടോക്കണിന്റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അപ്രത്യക്ഷമായെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ക്വിഡ് ടോക്കണിലൂടെ തട്ടിപ്പ് നടത്തിയവര്‍ക്ക് 3.38 മില്യണ്‍ ഡോളറിന്റെ( 25.3 കോടി) നേട്ടമാണ് ഉണ്ടായതെന്ന് ടെക് വെബ്‌സൈറ്റായ ഗിസ്‌മോഡോ പറയുന്നു. നിലവില്‍(4.30 pm) കോയിന്‍മാര്‍ക്കറ്റ് ക്യാപ് നല്‍കുന്ന വിവരം അനുസരിച്ച് 0.00306 ഡോളറാണ് സ്‌ക്വിഡ് കോയിന്റെ വില
ഇത് 'റഗ് പുള്‍' തട്ടിപ്പ്
സ്വിഡ് ടോക്കണിന്റെ പിന്നണിക്കാര്‍ നടത്തിയ തട്ടിപ്പിനെ റഗ് പുള്‍ എന്നാന് വിശേഷപ്പിക്കുക. പുതിയ ഒരു ക്രിപ്‌റ്റോ അവതരിപ്പിച്ച ശേഷം നിക്ഷപകര്‍ക്ക് വില്‍പ്പനയ്ക്കുള്ള അവസരം നല്‍കാതെ പണവുമായി കടന്നുകളയുന്ന രീതിയാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it