സ്റ്റാര്‍ലിങ്ക് ഏറിയാല്‍ 20 ലക്ഷം കണക്ഷന്‍ കൊടുക്കും, ചെലവ് കൂടുതല്‍, ബി.എസ്.എന്‍.എല്ലിന് ഭീഷണിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍

നിലവിൽ താരിഫ് വർധിപ്പിക്കാൻ ബി.എസ്.എന്‍.എല്ലിന് പദ്ധതിയില്ല
starlink, bsnl
Image courtesy: Canva
Published on

ശതകോടീശ്വരന്‍ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ 20 ലക്ഷം കണക്ഷനുകൾ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് ടെലികോം സഹമന്ത്രി പെമ്മാസാനി ചന്ദ്രശേഖർ. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും മറ്റ് ടെലികോം കമ്പനികൾക്കും സ്റ്റാര്‍ലിങ്കില്‍ നിന്നുളള മത്സര ഭീഷണി ഒഴിവാക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബിഎസ്എൻഎല്ലിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ടെലികോം സഹമന്ത്രി.

സ്റ്റാർലിങ്ക് 200 Mbps വരെ വേഗതയാണ് വാഗ്ദാനം ചെയ്യുക. അതിനാല്‍ മറ്റു ടെലികോം സേവന ദാതാക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്റ്റാര്‍ലിങ്ക് സേവനങ്ങൾക്കുള്ള മുൻകൂർ ചെലവ് വളരെ കൂടുതലായിരിക്കുമെന്നും പ്രതിമാസ ചെലവ് ഏകദേശം 3,000 രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപ്രദേശങ്ങളെയും വിദൂര പ്രദേശങ്ങളെയും ലക്ഷ്യം വച്ചാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് പ്രധാനമായും പ്രവര്‍ത്തിക്കുക എന്നാണ് കരുതുന്നത്. ബി‌എസ്‌എൻ‌എല്ലിന് ഗണ്യമായ സാന്നിധ്യമുളള ഗ്രാമപ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഭീഷണി ഉയര്‍ത്തിയേക്കുമോ എന്ന ആശങ്ക പൊതുവെയുണ്ട്. ഈ ആശങ്കകള്‍ ദൂരീകരിക്കുന്നത് കൂടിയാണ് മന്ത്രിയുടെ പ്രസ്താവന.

ബി‌എസ്‌എൻ‌എൽ 4ജി സേവന വിപുലീകരണം പൂർത്തിയായതായും പെമ്മാസാനി ചന്ദ്രശേഖർ പറഞ്ഞു. നിലവിൽ താരിഫ് വർധിപ്പിക്കാൻ പദ്ധതിയില്ല. ആദ്യം വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാനാണ് ബി.എസ്.എന്‍.എല്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Starlink poses no major threat in India with a cap of 2 million connections, says Telecom MoS.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com