ഗൂഗിള്‍ നിങ്ങളെ പിന്തുടരുന്നുണ്ടോ...ലൊക്കേഷന്‍ ട്രാക്കര്‍ ഓഫ് ചെയ്യാം

ഇതുവരെ കയറാത്ത റസ്‌റ്റോറന്റുകളുടെ റിവ്യൂ ഗൂഗിള്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ്.. ഉത്തരം വളരെ സിംപിളാണ്. നിങ്ങള്‍ തൊട്ട് മുമ്പുള്ള ഏതെങ്കിലും സമയം ആ റസ്റ്റോറന്റിന് അടുത്ത് സ്മാര്‍ട്ട് ഫോണുമായി കുറച്ച് സമയം ചെലവഴിച്ചു കാണും.

ഗൂഗിളിന്റേത് ഉള്‍പ്പടെ എല്ലാ ആപ്പുകളും നിങ്ങളുടെ ലൊക്കേഷന്‍, സെര്‍ച്ച് ഹിസ്റ്ററി തുടങ്ങിയവയൊക്കെ രേഖപ്പെടുത്തുന്നുണ്ട്. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.

ടെക്‌നോളജിയുടെ ലോകത്ത് സ്വകാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടി വരുകയാണ്. നിങ്ങള്‍ പോകുന്നിടമെല്ലാം ആപ്ലിക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നതും നോട്ടിഫിക്കേഷനുകള്‍ നല്‍കുന്നതും ഒഴിവാക്കാന്‍ താല്‍പ്പര്യമുള്ളവരാണോ നിങ്ങള്‍ അതിന് വഴിയുണ്ട്.

ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാം

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കുറെ അധികം കാര്യങ്ങള്‍ക്ക് അവര്‍ അനുവാദം ചോദിക്കാറുണ്ട്. നമ്മള്‍ എല്ലാത്തിനും കണ്ണുപൂട്ടി allow ബട്ടണ്‍ ഞെക്കാറും ഉണ്ട്. ഇനി മുതല്‍ ഇങ്ങനെ ചെയ്യും മുമ്പ് ഒന്ന് ശ്രദ്ധിക്കുക.
ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ അനുവാദം ചോദിക്കുമ്പോള്‍ 1.allow only while using the app 2. ask every time 3. deny എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും കൃത്യമായി തെരഞ്ഞെടുക്കാം. deny ചെയ്താല്‍ പല ആപ്പുകളും പ്രവര്‍ത്തിക്കാത്ത് കൊണ്ട് ആദ്യത്തേത് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

ഒറ്റ ക്ലിക്കിലും ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അറിയാന്‍ നല്‍കിയിരിക്കുന്ന അനുവാദം പ്രവര്‍ത്തന രഹിതമാക്കാം

1.അതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ സെറ്റിങ്ങ്‌സില്‍ പോവുക

2.സെറ്റിങ്ങ്‌സില്‍ നിന്ന് ലോക്കേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3.ശേഷം യൂസ് ലൊക്കേഷന്‍ ഓപ്ഷന്‍ ഓഫ് ചെയ്യാം.

സെറ്റിങ്ങ്‌സിലെ ആപ്പ് ഇന്‍ഫോ എന്ന ഓപ്ഷനില്‍ പോയി ഓരോ ആപ്പും പ്രത്യേകം എടുത്ത് നോക്കിയാല്‍ പെര്‍മിഷന്‍ എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ നിന്ന് ലൊക്കേഷന്‍, ക്യാമറ, ഫയല്‍ ആന്റ് മീഡിയ തുടങ്ങിയവ ഉപയോഗിക്കാന്‍ നല്‍കിയ അനുവാദം റദ്ദാക്കാന്‍ സാധിക്കും.


Related Articles
Next Story
Videos
Share it