ഡിജിറ്റല്‍ ബിസിനസുകളുടെ ഭാവി തീരുമാനിക്കുക ചെറിയ പട്ടണങ്ങളിലെ സംരംഭകര്‍


കൊറോണയുടെ വരവും തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നടപടികളും പല ചെറുകിട സംരംഭകരേയും ഓണ്‍ലൈന്‍ ബിസിനിസിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാനും അത്തരം അറിവ് തങ്ങളുടെ ബിസിനിസിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കാനും സഹായിച്ചു.

വന്‍കിട പട്ടണങ്ങള്‍ക്കു ഒപ്പമോ അതില്‍ കൂടുതലോ ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ ഉപയോഗിച്ചത് ചെറിയ പട്ടണങ്ങളിലെ ബിസിനസുകാരായിരുന്നു. ചെറുകിട പട്ടണങ്ങളില്‍ നിന്നുള്ള സംരംഭകരാകും ഡിജിറ്റല്‍ ബിസിനസുകളുടെ ഭാവി നിര്‍ണയിക്കുകയെന്നു ഒരു പഠനം സൂചിപ്പിക്കുന്നു.

ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മൈക്രോ ബിസിനസുകള്‍ക്കുമുള്ള ഷോപ്പായ ഇന്‍സ്റ്റാമോജോ തങ്ങളുടെ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

സര്‍വേയുടെ കണ്ടെത്തല്‍ പ്രകാരം കോവിഡ് 19 രാജ്യത്തുടനീളമുള്ള ചെറുകിട വ്യാപാരികള്‍ക്കിടയില്‍ ഡിജിറ്റൈസേഷന്റെ വേഗത കൂട്ടുകയും ചെറുകിട പട്ടണങ്ങളിലെ ബിസിനസുകള്‍ക്ക് ഒരു പുതുജീവന്‍ നല്‍കുകയും ചെയ്തു.

ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട ബിസിനസ്സുകള്‍ക്കായുള്ള പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമോജോ 2020ല്‍ തങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ്സുകളില്‍ മൂന്നിരട്ടി വളര്‍ച്ച നേടിയെന്നു മണികണ്‍ട്രോള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബിസിനസ്സുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഒക്കെയാണ് നടക്കുന്നതെങ്കിലും മിക്ക സംരംഭകരും പട്‌ന, ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ ചെറിയ നഗരങ്ങളില്‍ നിന്നും വരുന്നവരായിരുന്നു, ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍സ്റ്റാമോജോ തങ്ങളുടെ സര്‍വേയില്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഒരു കുതിച്ചുചാട്ടം ഇന്‍സ്റ്റാമോജോ പ്രതീക്ഷിക്കുന്നു.

ഇന്‍സ്റ്റാമോജോയുടെ വിദ്യാഭ്യാസ സംരംഭമായ മോജോവേഴ്‌സിറ്റി അവരുടെ എന്റോള്‍മെന്റുകളില്‍ ഒന്‍പത് മടങ്ങ് വര്‍ധനയും വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതില്‍ 11 ഇരട്ടി വര്‍ധനവും രേഖപ്പെടുത്തി.

തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇന്‍സ്റ്റാമോജോയുടെ ഷെയര്‍ ചെയ്ത ബിസിനസുകള്‍ക്ക് 30 ശതമാനം ഓരോ പാദവുമായി താരതമ്യം ചെയ്തപ്പോള്‍ ഉണ്ടായതായി കമ്പനി അവകാശപ്പെട്ടു. ഇതില്‍ തന്നെ ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചതെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൂടാതെ പേയ്‌മെന്റുകളുടെയും ഇടപാടുകളുടെയും കാര്യത്തില്‍ യുപിഐ ഏറ്റവും ജനപ്രീതി നേടിയതായി കണ്ടെത്തി.
ഏകദേശം 135 ശതമാനം വാര്‍ഷിക വളര്‍ച്ച യുപിഐ പെയ്‌മെന്റുകള്‍ കൈവരിച്ചതായി പഠനം പറയുന്നു. കൂടാതെ ഈ ഇടപാടുകളില്‍ വലിയൊരു പങ്കും നടന്നത് ചെറുകിട പട്ടണങ്ങളിലാണ്.

ലോക്ക്‌ഡൌണ്‍ കാലയളവില്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ചെറുകിട ബിസിനസുകളില്‍ ഇന്‍സ്റ്റാമോജോയില്‍ എത്തിയെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആകാശ് ഗെഹാനി പറഞ്ഞു. ഇതില്‍ തന്നെ 70 ശതമാനത്തോളം സംരംഭകര്‍ക്കും നേരത്തെ ഓണ്‍ലൈനില്‍ തങ്ങളുടെ സാന്നിധ്യമില്ലായിരുന്നു.

ചെറുകിട ബിസിനസ്സ് ഉടമകള്‍ അവരുടെ ബ്രാന്‍ഡുകളിലും അവ പ്രവര്‍ത്തിക്കുന്ന രീതിയിലും മാറ്റം വരുത്തുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it