21,999 രൂപയ്ക്ക് ഒരു ഗെയിമിംഗ് ഫോണ്‍, Tecno Camon 19 Pro 5G സവിശേഷതകള്‍ അറിയാം
ടെക്‌നോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ Tecno Camon 19 Pro 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന മോഡലിന് 21,999 രൂപയാണ് വില. ഓഗസ്റ്റ് 12 മുതല്‍ റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്ന് ഫോണ്‍ വാങ്ങാം.
Tecno Camon Pro 5G സവിശേഷതകള്‍
6.8 ഇഞ്ചിന്റെ Full HD + ITPS ഡിസ്‌പ്ലെയാണ് ടെക്‌നോ പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്. 12 Hz ആണ് റിഫ്രഷ് റേറ്റ്. ആന്‍ഡ്രോയിഡ് 12 അധിഷ്ടിത hiOZ 8.6ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മീഡിയാടെക്കിന്റെ ഡിമണ്‍സിറ്റി 810 SoC പ്രൊസസറാണ് ടെക്‌നോ കാമോണ്‍ 19 പ്രൊ 5ജിക്ക്.
മെമ്മറി ഫ്യൂഷന്‍ ടെക്‌നോളജി ഉപയോഗിച്ച് 8 ജിബി റാം 13 ജിബി ആയി ഉയര്‍ത്താം. ഗെയിമിംഗിനായി മീഡിയാടെക്ക് G57 GPU, ഹൈപ്പര്‍എഞ്ചിന്‍ 2.0 ടെക്‌നോളജിയുമായാണ് ഫോണ്‍ എത്തുന്നത്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയ പ്രത്യേകതകളുള്ള ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ടെക്‌നോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 64 എംപിയുടേതാണ് പ്രധാന ക്യാമറ. മറ്റ് രണ്ട് ക്യാമറകളും 2 എംപിയുടേതാണ്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ ഉയര്‍ത്താം. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ക്യാമോണ്‍ 19 പ്രോ 5ജിയ്ക്ക് നല്‍കിയിരിക്കുന്നത്.