ഇനി മൊബൈല്‍ നമ്പര്‍ വേണ്ട; ടെലഗ്രാമിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം (Telegram). അനോണിമസ് ലോഗിന്‍ സൗകര്യമാണ് അപ്‌ഡേറ്റിലെ ആകര്‍ഷകമായ ഫീച്ചര്‍. അതായത് ഇനി മുതല്‍ ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമല്ല. പകരം ടെലഗ്രാമിന്റെ തന്നെ ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോം ഫ്രാഗ്മെന്റ് (Fragment) ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന നമ്പര്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കാം.

ഓട്ടോ-ഡിലീറ്റ് ആണ് മറ്റൊരു സവിഷേത. മെസേജ് ഡിലീറ്റിംഗ് 2013ല്‍ തന്നെ ടെലഗ്രാം കൊണ്ടുവന്നതാണ്. എല്ലാ ചാറ്റുകളിലും ഓട്ടോ-ഡിലീറ്റ് ടൈമര്‍ സെറ്റ് ചെയ്യാം. പുതിയ അപ്‌ഡേറ്റില്‍ അയച്ചതോ സ്വീകരിച്ചതോ ആയ മെസേജുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യാം എന്നതാണ് പ്രത്യേകത. ടോപിക്‌സിന്റെ (Topics 2.0) പുതിയ അപ്‌ഡേറ്റും ടെലഗ്രാം ഇത്തവണ നല്‍കി. ഒരേ ഗ്രൂപ്പില്‍ തന്നെ വിവിധ വിഷയങ്ങളില്‍ ചാറ്റിംഗ് അനുവദിക്കുന്ന ഫീച്ചറാണിത്.

പുതിയ അപ്‌ഡേറ്റില്‍ ഒരേ സമയം എല്ലാ വിഷയങ്ങളും കാണാവുന്ന തരത്തില്‍ two -column mode കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജനറല്‍ എന്ന പേരില്‍ default ടോപിക് സെറ്റ് ചെയ്യാനും സാധിക്കും. അഡ്മിന് ടോപിക്കുകള്‍ പ്രധാന ലിസ്റ്റില്‍ നിന്ന് ഹൈഡ് ചെയ്യാം. അഗ്രസീവ് ആ്ന്റി-സ്പാം മോഡ് ആണ് ടെലഗ്രാമിലെത്തുന്ന മറ്റൊരു ഫീച്ചര്‍. 200ല്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് സ്പാം ഫില്‍റ്ററിംഗിനായി ഈ മോഡ് ഉപയോഗിക്കാം. അഡ്മിന് സ്പാമുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും ഉണ്ട്.

അക്കൗണ്ട് പങ്കുവെയ്ക്കാനായി താല്‍ക്കാലിക ക്യൂആര്‍ കോഡും ടെലഗ്രാം കൊണ്ടുവന്നിട്ടുണ്ട്. യൂസര്‍ നെയിം ഇല്ലാതെ, ഫോണ്‍ നമ്പര്‍ ഹൈഡ് ചെയ്യുന്ന അക്കൗണ്ട് ആണ് നിങ്ങളുടേതെങ്കില്‍ ഈ സേവനം ഉപയോഗിക്കാം. ഐഒഎസില്‍ ഇമോജി സര്‍ച്ച് ലഭ്യമാക്കിയതും ഓരോ ചാറ്റുകള്‍ തിരിച്ചും സ്‌റ്റോറേജ് യൂസേജിന്റെ വിവരങ്ങള്‍ ലഭ്യമാക്കിയതുമാണ് മറ്റ് പ്രധാന അപ്‌ഡേറ്റുകള്‍.

Related Articles
Next Story
Videos
Share it