

നിര്‍മിത ബുദ്ധിയുടെ കാലമാണ് ഇത്. 2023ലെ വിന്‍ഡോസിന്റെ വിഷനെ കുറിച്ച് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വീഡിയോ ഇതേ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച പകരുന്നതാണ്. നിര്‍മിത ബുദ്ധി (AI) ഉള്‍ച്ചേര്‍ക്കുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ എന്റര്‍പ്രൈസ് & സെക്യൂരിറ്റിയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായ ഡേവിഡ് വെസ്റ്റണ്‍ വീഡിയോയില്‍ പറയുന്നത്.
ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഡസ്‌ക് ടോപ് ഉപയോക്തൃ അനുഭവമായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
വിന്‍ഡോസിന്റെയും മറ്റ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഭാവി പതിപ്പ് ഒരു മള്‍ട്ടിമോഡല്‍ രീതിയില്‍ സംവദിക്കുന്നതായിരിക്കും കംപ്യൂട്ടറുകള്‍ക്ക് നമ്മള്‍ കാണുന്നത് കാണാനും, കേള്‍ക്കുന്നത് കേള്‍ക്കാനും, നമുക്ക് അതിനോട് സംസാരിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാനും കഴിഞ്ഞേക്കും.' മൗസും കീബോര്‍ഡും പോലുള്ള പരമ്പരാഗത ഇന്‍പുട്ട് രീതികള്‍ അന്യമായേക്കുമെന്നും വെസ്റ്റേണ്‍ സൂചിപ്പിക്കുന്നു.
ഇതേകുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഭാവിയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ആഴത്തില്‍ ഐ.ഐയെ ഉള്‍ച്ചേര്‍ക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് വെസ്റ്റേണിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഉപയോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷയിലൂടെയും ഒന്നിലധികം ഇന്‍പുട്ട് മോഡുകളിലൂടെയും ഇവയുമായി സംവദിക്കാന്‍ ആകും. വര്‍ക്ക്ഫ്‌ളോകളും ടാസ്‌കുകളുമെല്ലാം എ.ഐ കൈകാര്യം ചെയ്യും.
ആപ്ലിക്കേഷനുകള്‍ക്കുള്ളിലും പുറത്തും എ.ഐ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഒരു ആശയം മൈക്രോസോഫ്റ്റ് നേരത്തെയും അവതരിപ്പിച്ചിരുന്നു. ആപ്പുകള്‍, ഫയലുകള്‍, ടാസ്‌ക്കുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിന്‍ഡോസിന്റെ സജീവ ഭാഗമാണ് ഐ.എ എന്നാണ് 'ബില്‍ഡ് 2023' എന്ന പരിപാടിയില്‍ സ്റ്റീവന്‍ ബാത്തിഷെ വിശേഷിപ്പിച്ചത്.
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ഉപയോക്തൃ ഇന്റര്‍ഫേസുകളെയും എ.ഐ പരിവര്‍ത്തനം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും സൂചിപ്പിച്ചിരുന്നു. 2023-ലെ സ്നാപ്ഡ്രാഗണ്‍ ഉച്ചകോടിയില്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്താണെന്നും, ഒരു യൂസര്‍ ഇന്റര്‍ഫേസ് എങ്ങനെയിരിക്കും, ആപ്ലിക്കേഷന്‍ ഇടപെടല്‍ എങ്ങനെയാകും എന്നതൊക്കെ ഐ.ഐ മാറ്റുമെന്നും , വിന്‍ഡോസിലേക്ക് ഐ.ഐ യെ കൂടുതല്‍ ആഴത്തില്‍ സംയോജിപ്പിക്കുന്നതിലേക്കാണ് കമ്പനിയെ ഇത് നയിക്കുകയെന്നുമാണ് നദെല്ല പറഞ്ഞത്.
എന്തായാലും എ.ഐ വിന്‍ഡോസിലും മറ്റ് ആപ്ലിക്കേഷനുകളിലും ഒക്കെ വരുത്തുന്ന മാറ്റം കാണാന്‍ 2030 ലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം.
Read DhanamOnline in English
Subscribe to Dhanam Magazine