Begin typing your search above and press return to search.
ഐഫോൺ 13 ഓൺലൈൻ വിൽപ്പന സെപ്റ്റംബർ 24മുതൽ
അപ്പിളിന്റെ പുതിയ ഐഫോൺ 13 ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച, ചൈന, യുകെ, യുഎഇ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ വിപണികളോടൊപ്പം ഇന്ത്യയിലും അന്നേദിവസം അവതരിപ്പിച്ചിരുന്നു.
മുൻ വർഷങ്ങളിൽ, ആഗോള തലത്തിൽ പുറത്തിറങ്ങി മൂന്നോ നാലോ ആഴ്ചകൾക്കുശേഷം മാത്രമാണ് ഇന്ത്യയിൽ കിട്ടിയിരുന്നത്.
ആപ്പിളിന്റെ മൊത്തം വിൽപ്പനയുടെ 1 ശതമാനത്തിൽ താഴെയാണ് ഇവിടെ വില്പനയെങ്കിലും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് ഈ നീക്കം.
അപ്പിളിന്റെ ഉൽപ്പാദനത്തിനും കയറ്റുമതിയിലും ചൈന ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇന്ത്യയും ആപ്പിളിന്റെ ഒരു പ്രധാന ഇടമായി മാറിക്കൊണ്ടിരിക്കുന്നു വെന്നത് വ്യക്തമാണ്.
സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ബുക്കിംഗിനും സ്റ്റോർ വിൽപ്പനയ്ക്കുമുള്ള വിതരണത്തിനുമായി ഐഫോൺ 13 ന്റെ മുൻകൂർ ബുക്കിംഗ് സെപ്റ്റംബർ 17 ന് ഇന്ത്യയിൽ ആരംഭിക്കും.സെറാമിക് ഷീൽഡ്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, നീല, മിഡ്നെറ്റ്, സ്റ്റാർലെറ്റ്, പ്രോഡക്റ്റ് റെഡ് തുടങ്ങിയ നിറങ്ങളിലാണ് ഐ ഫോൺ പുറത്തിറങ്ങുന്നത്. ഐ ഫോൺ 13മിനി, ഐ ഫോൺ 13പ്രൊ, ഐ ഫോൺ 13പ്രൊ മാക്സ് എന്നിവയാണ് കമ്പനി പറഞ്ഞ മോഡലുകൾ.
ഐഫോൺ മിനി എൻട്രി മോഡലിന് ഇന്ത്യയിൽ 69,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ദുബായിൽ ഇത് 58,341 രൂപയ്ക്ക് ലഭ്യമാണ്. ടോപ്പ് എൻഡിലുള്ള പ്രോ മാക്സിന് ഇന്ത്യയിൽ 179,900 രൂപയും ദുബായിൽ ഇത് 132,593 രൂപയ്ക്കും ലഭിക്കും.
128 ജിബി ശേഷിയുള്ള ഐഫോൺ മിനിക്ക് യുഎസിൽ 51,491 രൂപ വിലയുണ്ട്, അത് ഇന്ത്യയേക്കാൾ 18,409 രൂപ കുറവാണ്.
യുഎസിൽ നിന്നും 117,789 രൂപ വിലയുള്ള 1 ടെറാബൈറ്റ് ശേഷിയുള്ള ടോപ്പ് ലൈൻ ഐഫോൺ പ്രോ മാക്സ് വാങ്ങിയാൽ ഇന്ത്യയേക്കാൾ 62,111 രൂപയുടെ ലാഭം ഉണ്ട്. .ഇന്ത്യയിൽ വില കൂടുതലായിരിക്കുന്നതിന്റെ കാരണം,സർക്കാർ ഫോണിന്റെ മൊത്തം വിലയുടെ 44 ശതമാനം നികുതി ചുമത്തുന്നു എന്നതാണ്. ഇതിൽ 22 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്നു. തത്ഫലമായി, കണക്കുകൾ അനുസരിച്ച് 70 ശതമാനം ആപ്പിൾ ഫോണുകൾ ആപ്പിളിന്റെ വെണ്ടർമാരായ ഫോക്സ്കോണും വിസ്ട്രോണും ഇവിടെ നിർമ്മിക്കുന്നുവെങ്കിലും 10 ൽ 7 ഐഫോണുകൾ ഇവിടേക്ക് കടത്തപ്പെടുന്നുമുണ്ട്.ആപ്പിളിന്റെ പുതിയ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ കുറച്ച് സമയമെടുക്കുമെന്ന് ആപ്പിളുമായി ബന്ധപ്പെട്ടവർ പറയുന്നു.
മറ്റ് രാജ്യങ്ങളിൽ വില കുറവും ഇന്ത്യയിൽ കുറഞ്ഞും നിൽക്കുന്നത് കള്ളക്കടത്തുകൾക്ക് കാരണമാകുന്നുണ്ട്. ഇതുമൂലം ഇന്ത്യയിൽ 2400കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി ഇന്ത്യ സെല്ലുലാർ&ഇലക്ട്രോണിക്സ് അസോസിയേഷൻ വിലയിരുത്തുന്നു.
Next Story
Videos