പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത് ഒന്നര ലക്ഷം കോടി രൂപ; ഇതാണ് കാരണം

വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും
Image courtesy: canva
Image courtesy: canva
Published on

ആഗോള ടെക് വ്യവസായത്തില്‍ വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും. 2011ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് ലംഘനത്തിന് ആപ്പിള്‍ ഗൂഗിളിനെതിരെ കേസെടുത്തത് ഉള്‍പ്പെടെ ഇരു കമ്പനികളും തമ്മില്‍ വിവിധ പ്രശ്‌നങ്ങളുണ്ട്. ഈ കേസ് പോലും ഒടുവില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്ന ഈ സാഹചര്യത്തിലും കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കിവരുന്നത്. 

ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍

മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍ ആകുന്നതിനാണ് എല്ലാ വര്‍ഷവും ആപ്പിളിന് കോടിക്കണക്കിന് ഡോളര്‍ ഗൂഗിള്‍ നല്‍കുന്നത്. കൃത്യമായി എത്ര കോടിയാണ് നല്‍കുന്നതെന്ന് ഈയടുത്തു വരെ വ്യക്തമയിരുന്നില്ല.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഗൂഗിള്‍ ആപ്പിളിന് ഏകദേശം 1800 കോടി ഡോളറാണ് (1.5 ലക്ഷം കോടി രൂപ) ഈയിനത്തില്‍ നല്‍കിയത്. ഈ തുക ആപ്പിള്‍ ഉപകരണങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ ഡിഫാള്‍ട്ടാക്കാന്‍ സഹായിക്കുക മാത്രമല്ല, സ്വന്തമായി ഒരു സേര്‍ച്ച് എന്‍ജിന്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ആപ്പിളിനെ ഒരുതരത്തില്‍ തടയുകയും ചെയ്യുന്നു.

ആപ്പിളിന് സ്വന്തമായി സേര്‍ച്ച് എന്‍ജിന്‍ 

ബിംഗ് വാങ്ങിയത് മുതല്‍ സ്വന്തം സെര്‍ച്ച് എന്‍ജിന്‍ നിര്‍മ്മിക്കുന്നത് ആപ്പിള്‍ പരിഗണിച്ചിരുന്നുവെങ്കിലും ഗൂഗിളുമായുണ്ടാകാന്‍ സാധ്യതയുള്ള മത്സരവും  സേര്‍ച്ച് എന്‍ജിന്‍ കരാറും കണക്കിലെടുത്ത് ഈ ശ്രമവുമായി മുന്നോട്ട് പോയില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com