Begin typing your search above and press return to search.
ഫേസ്ബുക്കും വാട്‌സ്ആപ്പും ഇരുട്ടിലായപ്പോള്‍ നേട്ടമുണ്ടാക്കിയത് ഈ ആപ്പ്, പുതുതായി ലഭിച്ചത് 70 ലക്ഷം ഉപഭോക്താക്കള്‍
ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും കഴിഞ്ഞദിവസം ഏഴ് മണിക്കൂര്‍ സമയം പണിമുടക്കിയപ്പോള്‍ ടെലഗ്രാമിന് പുതിതായി ലഭിച്ചത് 70 ലക്ഷം ഉപഭോക്താക്കള്‍. ടെലിഗ്രാം സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ പവല്‍ ഡുറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ മെസേജിംഗ് ആപ്പിന് റെക്കോര്‍ഡ് ഉപഭോക്താക്കളെ ലഭിച്ചതായും പ്രവര്‍ത്തനത്തില്‍ വര്‍ധവുണ്ടായതായും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ തകരാറ് മൂലം ആപ്പുകള്‍ നിലച്ചതിനെ തുടര്‍ന്ന് മാര്‍ക് സക്കര്‍ബര്‍ഗിന് 7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായപ്പോഴാണ് മറ്റ് സാമൂഹ്യമാധ്യമ ആപ്പുകള്‍ നേട്ടമുണ്ടാക്കിയത്.
അതേസമയം, ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഒരേ സമയം ടെലിഗ്രാമില്‍ സൈന്‍അപ്പ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ആപ്പിന്റെ പ്രവര്‍ത്തന വേഗതയില്‍ കുറവുണ്ടായതായും പവല്‍ ഡുറോവ് പറഞ്ഞു.
അടുത്തിടെയാണ് ടെലഗ്രാം ഡൗണ്‍ലോഡുകളില്‍ 1 ബില്യണ്‍ നേട്ടം കൈവരിച്ചത്. കണക്കുകള്‍ പ്രകാരം ടെലഗ്രാമിന് ഈ വര്‍ഷം ആദ്യം വരെ പ്രതിമാസം 500 ദശലക്ഷം സജീവ ഉപഭോക്താക്കളാണുള്ളത്. ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുമായി മത്സരിക്കുന്ന സിഗ്നലിനും പുതിയ ഉപഭോക്താക്കളെ നേടാനായി. 'ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ ലഭിച്ചതായി സിഗ്നല്‍ ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
Next Story
Videos