ടിക് ടോക്കിന്റെ നിരോധനത്തോടെ സൂപ്പര്‍ഹിറ്റായി ഇന്ത്യന്‍ വീഡിയോ ആപ്പുകള്‍

ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ ആപ്പുകള്‍ക്ക് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോഷിന്റെ നേതൃത്വത്തിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം ടിക് ടോക്കും നിരോധിച്ചതിനെത്തുടര്‍ന്ന് ജോഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനുകള്‍ ടിക് ടോക്കിന്റെ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തുവെന്ന് ഒരു പുതിയ റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടപ്പോള്‍ 170 ദശലക്ഷം ടിക്ക് ടോക്ക് ഉപയോക്താക്കള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ക്കായി ഒരു സ്വയം വിനോദ ഉപാധി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇന്‍സ്റ്റാ റീല്‍സും ഷെയര്‍ചാറ്റും സജീവമായെങ്കിലും ടിക് ടോക്കിന്റെ ഓളം സൃഷ്ടിച്ചില്ല.

ഷോര്‍ട്ട് വീഡിയോയുടെ വളര്‍ച്ച കണക്കിലെടുത്ത് ഫേസ്ബുക്ക് റീലുകളും, യൂട്യൂബ് ഷോര്‍ട്ട്‌സ് എന്നിവയും അപ്ലിക്കേഷനില്‍ ആരംഭിച്ചിരുന്നു. ഇതിലേക്കും നിരവധി ആളുകളെത്തി. ചിങ്കാരി ആപ്പാണ് ടിക് ടോക്ക് നിരോധത്തിനും മുമ്പ് തന്നെ ഹിറ്റ് ആയി തുടങ്ങിയത്. പിന്നീട് എംഎക്‌സ് തകടക്, റോപോസോ, ചിംഗാരി, മോജ് മിട്രോണ്‍, ട്രെല്‍ തുടങ്ങിയ ആപ്ലിക്കേഷനുകളും പതിയെ പതിയെ ടിക് ടോക്ക് ഉപയോക്താക്കളെ തേടി എത്തി. ബെംഗളൂരു ആസ്ഥാനമായുള്ള മാര്‍ക്കറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ടിക് ടോക്കിന്റെ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തുകഴിഞ്ഞു.
ഉള്ളടക്കത്തിന്റെ ഗുണനിലവാരം, വിപുലമായ ഉള്ളടക്ക ലൈബ്രറി, ശരിയായ രീതിയില്‍ എത്തിക്കുന്നതിന് ഉപയോക്തൃ മുന്‍ഗണനകള്‍ ഡീകോഡ് ചെയ്യാന്‍ കഴിയുന്നത് എന്നിവ കാരണം ജോഷ് ആപ്പാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഗൂഗ്ള്‍ അടുത്തിടെ നിക്ഷേപം നടത്തിയ രണ്ട് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം കമ്പനികളാണ് ജോഷും റാപോസോയും റോപോസോയ്ക്ക് നിലവില്‍ 10 ലധികം ഭാഷകളിലായി ഒന്നിലധികം ഇനങ്ങളില്‍ പ്രതിമാസം 33 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
ഇന്ത്യയിലെ 600 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 45 ശതമാനമാണ് ഷോര്‍ട്ട് വീഡിയോ കണ്ടന്റ് മേഖലയിലേക്കെത്തുന്നതെന്നാണ് റെഡ്‌സീറിന്റെ കണ്ടെത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം നിലവിലെ 600 ദശലക്ഷത്തില്‍ നിന്ന് 970 ദശലക്ഷമായി ഉയരുമെന്നും കമ്പനി വ്യക്തമാക്കുന്നു.


Related Articles
Next Story
Videos
Share it