

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്ക് വാട്ടർ ടെക്നോളജീസ് ആണ് പേയ്മെന്റ് ആപ്പ്ളിക്കേഷനായ 'ചില്ലർ' വികസിപ്പിച്ചത്. മലയാളികളായ സോണി ജോയ്, അനൂപ് ശങ്കർ, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കരൻ എന്നിവർ ചേർന്ന് 2014 ലാണ് ബാക്ക് വാട്ടർ ടെക്നോളജീസ് സ്ഥാപിച്ചത്. ചില്ലറിന് നിലവിൽ 35 ലക്ഷം ഉപയോക്താക്കളുണ്ട്.
ഏറ്റെടുക്കലോടെ ചില്ലറിലെ 45 ജീവനക്കാരും ട്രൂ കോളറിന്റെ ഭാഗമാകും. ചില്ലർ സിഇഒ ആയ സോണി ജോയ് 'ട്രൂ കോളർ പേ' യുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കും.
മൊബീൽ ഫോൺ നമ്പറുകളുടെ ഒരു ഓൺലൈൻ ഡയറക്ടറി ആയി ഇന്ത്യയിൽ സേവനം ആരംഭിച്ച ട്രൂ കോളർ, പിന്നീട് കോൾ മാനേജ്മെന്റ്, മെസ്സേജിങ്, യുപിഐ മുഖേനയുള്ള ഇൻസ്റ്റന്റ് പേയ്മെന്റ് എന്നീ സേവനങ്ങളും ആരംഭിച്ചു. ചില്ലറിനെ ഏറ്റടുക്കുക വഴി, മൊബൈൽ റീചാർജ്, ബിൽ പേയ്മെന്റ് തുടങ്ങി കൂടുതൽ ഓൺലൈൻ പണമിടപാടുകളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ട്രൂ കോളറിന് നിലവിൽ ഇന്ത്യയിൽ 33 ബാങ്കുകളുമായി സഹകരണമുണ്ട്. രാജ്യത്ത് 15 കോടിയോളം ഉപയോക്താക്കളുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine