ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി 'ക്രിപ്‌റ്റോ പാഠങ്ങള്‍' ലഭിക്കും; പഠിപ്പിക്കാന്‍ ബ്ലോക്‌ചെയ്ന്‍ പുലി !

ബിറ്റ്‌കോയിന്‍ നിക്ഷേപ പാഠങ്ങള്‍ക്കാകും മുന്‍തൂക്കം. 'ക്രിപ്‌റ്റോ ട്വിറ്റര്‍' ചര്‍ച്ചയാകുന്നു.
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി 'ക്രിപ്‌റ്റോ പാഠങ്ങള്‍' ലഭിക്കും; പഠിപ്പിക്കാന്‍ ബ്ലോക്‌ചെയ്ന്‍ പുലി !
Published on

ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ക്രിപ്‌റ്റോവിപണിയിലെ നുറുങ്ങുകളും പാഠങ്ങളും ഏറ്റവും പുതിയ പാഠങ്ങളുമെല്ലാം പകര്‍ന്ന് നല്‍കാന്‍ ക്രിപ്‌റ്റോ ട്വിറ്റര്‍ വരുന്നു. പരിചയസമ്പന്നനായ ബ്ലോക്ക്ചെയ്ന്‍ എന്‍ജിനീയര്‍ ടെസ് റിനിയര്‍സന്റെ നേതൃത്വത്തില്‍ ആയിരിക്കും ക്രിപ്റ്റോകറന്‍സി സ്പെയ്സിലെ ആപ്പിന്റെ പുതിയ എന്‍ട്രി.

ട്വിറ്റര്‍ ഒരു പുതിയ വിദഗ്ധ ടീമിനെ നിലവിലെ ടാമുമായി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍. 'Twitter Crypto- സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കില്‍ 'എല്ലാ കാര്യങ്ങള്‍ക്കും ബ്ലോക്ക്ചെയിനിനും Web3 എന്നിവയുടെ മികവിന്റെ കേന്ദ്രമായി' പ്രവര്‍ത്തിക്കുമെന്നും ടെസ് റിനിയര്‍സന്റെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.

ബിറ്റ്കോയ്ന്‍ വിനിമയം നടത്താനും അവ യെക്കുറിച്ചുള്ള പാഠങ്ങളും ഏറ്റവും പുതിയ വിവരങ്ങളും അക്കൗണ്ടിലെ ഫോളോവേഴ്‌സിനും മറ്റുള്ളവര്‍ക്കും അയയ്ക്കാന്‍ ഉപയോക്താക്കളെ ഇത് പ്രാപ്തമാക്കുന്നു. ബിറ്റ്‌കോയിന്‍ ഉപയോഗത്തിനായി അത്തരമൊരു ഉപകരണം അവതരിപ്പിക്കുകയാണെന്ന് സെപ്റ്റംബറില്‍ തന്നെ സോഷ്യല്‍ മീഡിയ ഭീമന്‍ പറഞ്ഞിരുന്നു.

ട്വിറ്ററുമായി ബന്ധിപ്പിച്ചുള്ള ഒരു ഡൈസെന്‍ട്രലൈസ്ഡ് സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം സജ്ജമാക്കാന്‍ ട്വിറ്ററിന്റെ വികേന്ദ്രീകൃത സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രോജക്റ്റായ ബ്ലൂ സ്‌കൈയുമായി സഹകരിച്ചാകും പുതിയ പ്രവര്‍ത്തനം. അതേസമയം ട്വിറ്ററുമായി സോഷ്യല്‍മീഡിയ നിയമം സംബന്ധിച്ച് കേന്ദ്രത്തിന്റെ ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കെ ഇന്ത്യക്കാര്‍ക്ക് പ്രവര്‍ത്തനം തുടക്കത്തില്‍ ലഭ്യമനാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com