'ത്രെഡ്സി'നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ്‍ മസ്‌ക്
പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ത്രെഡ്സ് ആപ്പിനെതിരെ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ രംഗത്ത്. ത്രെഡ്സ് ആപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ട്വിറ്റര്‍. ഇതിന്റെ ഭാഗമായി സക്കര്‍ബര്‍ഗിന് ട്വിറ്ററിന്റെ അഭിഭാഷകന്‍ കത്ത് അയച്ചു.
ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, കൂടാതെ മെറ്റാ ഏതെങ്കിലും തരത്തില്‍ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. ഇതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്-ഇലോണ്‍ മസ്‌ക് പോര് മുറുകുകയാണ്.
24 മണിക്കൂറിനകം 3 കോടി പേര്‍
അവതരിപ്പിച്ച ആദ്യ ദിനം തന്നെ 'ത്രെഡ്സ്' ആപ്പ് ഹിറ്റായി. പുറത്തിറക്കി 24 മണിക്കൂറിനകം മൂന്നു കോടി ഉപയോക്താക്കള്‍ എത്തിയാതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി പേര്‍ കടന്നിരുന്നു. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാനാകും. ഈ ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരെ ഇതിലും ഫോളോ ചെയ്യാംപോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റ് ഇടാനും മറുപടിയിടാനുമെല്ലാം ഇതില്‍ സാധിക്കും.
ത്രെഡ്സ് VS ട്വിറ്റര്‍
ത്രെഡ്സ് ആപ്പ് ട്വിറ്റില്‍ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്ന് നോക്കം. ട്വിറ്ററില്‍ ഉപയോക്താക്കള്‍ക്ക് പരമാവധി 280 ക്യാരക്ടറര്‍ ആണെങ്കില്‍ ത്രെഡ്‌സില്‍ ഇത് പരമാവധി 500 ക്യാരക്ടറുകളാണ്. വേരിഫൈസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് അവരുടെ നീല ബാഡ്ജ് ത്രെഡ്‌സിലും ലാഭ്യമാകും. അതേസമയം ട്വിറ്റര്‍ ഈ ഫീച്ചര്‍ പ്രതിമാസം 8 ഡോളറിനാണ് നല്‍കുന്നത്.
ത്രെഡ്‌സില്‍ സജീവമാകുന്നതിന് ഉപയോക്താക്കള്‍ക്ക് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആവശ്യമാണ്. ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുമ്പോള്‍ നിലവിലുള്ള ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്ന് ബയോ വിവരങ്ങളും ഫോളോവേഴ്സും ഇമ്പോര്‍ട്ടുചെയ്യാനുള്ള ഓപ്ഷന്‍ ആപ്പ് നല്‍കും. ഇത് ഇന്‍സ്റ്റാഗ്രാമിന്റെ നിലവിലുള്ള വലിയ യൂസര്‍ബേസിലേക്ക് ആക്സസ് നല്‍കും. ത്രെഡ്‌സില്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. ട്വിറ്ററില്‍ രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്യാന്‍ സാധിക്കുക.
ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്. കടുത്ത ഡാറ്റാ സുരക്ഷാ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആപ്പ് അവതരിപ്പിച്ചിട്ടില്ല. അതേസമയം ത്രെഡ്‌സ് ആപ്പിനെതിരെ ആരോപണവുമായി ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോഴ്സി രംഗത്തെത്തിയിരുന്നു. മെറ്റയുടെ ഈ ത്രെഡ്സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുകയാണൊയിരുന്നു ആരോപണം.
നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്. കടുത്ത ഡാറ്റാ സുരക്ഷാ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആപ് അവതരിപ്പിച്ചിട്ടില്ല. അതേസമയം ത്രെഡ്‌സ് ആപ്പിനെതിരെ ആരോപണവുമായി ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോഴ്സി രംഗത്തെത്തിയിരുന്നു. മെറ്റയുടെ ഈ ത്രെഡ്സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുകയാണൊയിരുന്നു ആരോപണം.