ഐ.ടി കമ്പനിയായ സെക്യൂര്‍ കാം കൊച്ചിയിലേക്ക്
യു.എ.ഇ ആസ്ഥാനമാക്കിയിട്ടുള്ള സെക്യൂര്‍ കാമിന്റ പ്രവര്‍ത്തനം കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു. സെക്യൂരിറ്റി സര്‍വൈലന്‍സ്, ഐ.ടി സൊലൂഷന്‍സ് എന്നീ മേഖലകളിലാണ് സെക്യൂര്‍ കാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കമ്പനിയുടെ 'സെക്യൂര്‍ അവര്‍ സിറ്റി' എന്ന ആഗോള കാമ്പയിനിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ ഓഫീസ് ആരംഭിക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യം വച്ചിട്ടുള്ള ഈ പദ്ധതി മുഖേന ഏകദേശം 200 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. 2025ഓടെ ലോകത്തെ 150ഓളം രാജ്യങ്ങളിലെ ഓരോ നഗരത്തെയെങ്കിലും സമ്പൂര്‍ണ്ണ സി.സി.ടി.വി സുരക്ഷാ വലയത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെക്യൂര്‍ അവര്‍ സിറ്റി എന്ന ആഗോള കാമ്പയിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ നഗരത്തിലും 10,000ഓളം ക്യാമറകള്‍ സ്ഥാപിക്കും.
സെക്യൂര്‍ കാം ഇന്ത്യ എന്ന പേരിലാണ് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. കൊച്ചിക്ക് പുറമേ ബംഗളൂരുവിലും കമ്പനി ഓഫീസ് ആരംഭിച്ചിട്ടുണ്ട്. പ്രവാസി മലയാളിയായ റിജോയ് തോമസാണ് സെക്യൂര്‍ കാമിന്റെ ചെയര്‍മാനും സി.ഇ.ഒയും. യു.എ.യിലും ജി.സി.സി രാജ്യങ്ങളിലും ഐ.ടി സൊലൂഷന്‍സ്, സെക്യൂരിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ സെക്യൂര്‍ കാം അവിടത്തെ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ വിവിധ നഗരങ്ങലിലേക്ക് ചുവടുറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്.