'കൊണ്‍ടെന്റ്' സൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍മിത ബുദ്ധിയുമായി അണ്‍അക്കാദമി
'കൊണ്‍ടെന്റ്' (Content) സൃഷ്ടിക്കുന്നതിന് വേണ്ടി നിര്‍മിത ബുദ്ധി സംവിധാനമായ കോഹെസീവ് എ.ഐ പുറത്തിറക്കി പഠന സാങ്കേതികവിദ്യാ കമ്പനിയായ അണ്‍അക്കാദമി. വ്യക്തിഗത രചനകള്‍ മുതല്‍ ഔദ്യോഗിക രചനകള്‍ വരെ ഇതിന്റെ സഹായത്തോടെ തയ്യാറാക്കാം.
സവിശേഷതകള്‍ ഏറെ
എസ്.ഇ.ഓ (Search Engine Optimization-SEO) ബ്ലോഗുകളുടെ പരസ്യങ്ങള്‍ക്കായുള്ള 100 ല്‍ അധികം മാതൃകകള്‍, സോഷ്യല്‍ മീഡിയ അടിക്കുറിപ്പുകള്‍, ആറില്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം തുടങ്ങി നിരവധി സവിശേഷതകള്‍ കോഹെസീവ് എ.ഐയ്ക്കുണ്ട്. കൂടാതെ ജീമെയില്‍, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍ എന്നിവയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും തടസ്സമില്ലാത്ത ഉപയോഗത്തിനായി വരാനിരിക്കുന്ന ക്രോം വിപുലീകരണവും കാഹെസീവ് എ.ഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവില്‍ സൗജന്യം
കോഹെസിവ് എ.ഐ എന്നത് വാക്കുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച കണ്ടന്റുകള്‍ നിര്‍മിക്കുന്ന എ.ഐ എഡിറ്ററാണെന്ന് അണ്‍അക്കാദമിയുടെ സഹസ്ഥാപകനും സിടിഒയുമായ ഹേമേഷ് സിംഗ് പറഞ്ഞു. അദ്ദേഹമാണ് കോഹെസിവ് എ.ഐ വികസിപ്പിച്ചെടുത്തത്. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍, ആഗോളതലത്തില്‍ 20,000 ത്തില്‍ അധികം ആളുകള്‍ കോഹെസീവ് എ.ഐ ഉപയോഗിച്ചു. പ്ലാറ്റ്‌ഫോം നിലവില്‍ സൗജന്യമാണ്.