കേന്ദ്ര ബജറ്റ് 2020: ഡിജിറ്റല്‍ മേഖലയ്ക്ക് ഊന്നല്‍
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ രാജ്യത്തെ കൂടുതല്‍പ്പേരിലേക്ക് എത്തിക്കുന്നതിന് കൊടുക്കുന്ന ഊന്നല്‍ കേന്ദ്രബജറ്റ് 2020ല്‍ പ്രകടമാണ്. ഡാറ്റ അനലിറ്റിക്‌സും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ലോകം മാറ്റി മറിക്കുന്ന കാലത്ത് ഇന്ത്യയും പിന്നിലാകില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.
ഡിജിറ്റല്‍ ഇന്ത്യയെ മുന്നോട്ടുനയിക്കുന്നതിന് ഉതകുന്ന മികച്ച പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി. ഭാരത് നെറ്റ് എന്ന പേരില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ ശൃംഖല സ്ഥാപിക്കുന്നതിനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഭാരത് നെറ്റിനായി 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഗ്രാമങ്ങളുടെ മുഖം മാറ്റുമെന്ന് ഉറപ്പാണ്.
അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിനുള്ള തീരുമാനം ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.
മറ്റ് പ്രഖ്യാപനങ്ങള്‍:
- നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്‌നോളജിക്ക് 800 കോടി രൂപയുടെ ഫണ്ട് വകയിരുത്തി. ക്വാണ്ടം ടെക് എന്ന പേരില്‍ 5 വര്‍ഷ കര്‍മ്മപദ്ധതി പഖ്യാപിച്ചു.
- ഭാരത് നെറ്റിലൂടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബന്ധിപ്പിക്കും. 2021 സാമ്പത്തികവര്‍ഷം ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഭാരത് നെറ്റുമായി ബന്ധിപ്പിക്കും.
- രാജ്യത്ത് സ്വകാര്യഡാറ്റ സെന്ററുകള്‍ക്ക് അനുമതി നല്‍കും.
- അഞ്ച് പുതിയ സ്മാര്‍ട്ട്‌സിറ്റികള്‍ വികസിപ്പിക്കും.
- പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഉറപ്പാക്കും
- റയില്‍വേ സ്റ്റേഷനുകളില്‍ 550 വൈ-ഫൈ സൗകര്യം ഒരുക്കി.
- മൊബീല്‍ ഫോണുകള്‍, സെമി കണ്ടക്റ്ററുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നത് സംബന്ധിച്ച പദ്ധതി ഉടന്‍ പ്രഖ്യാപിക്കും.
- പോഷകാഹാര നിലവാരം അറിയുന്നതിന് ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് മൊബീല്‍ ഫോണ്‍ നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline