ജനുവരിയില്‍ സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് വരാനിരിക്കുന്നത് എന്തൊക്കെ ?

2020 ല്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെന്ന ആഗ്രഹം നടന്നില്ല എന്ന സങ്കടമുണ്ടെങ്കില്‍ വിഷമിക്കേണ്ട, 2021 ലെ ആദ്യ മാസമായ ജനുവരിയില്‍ തന്നെ നിരവധി സ്മാര്‍ട്ട് ഫോണുകളാണ് നിങ്ങള്‍ക്കരികിലേക്കെത്തുന്നത്.

മൈക്രോമാക്സിന് ശേഷം ഇന്ത്യന്‍ സമാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവ ജനുവരി ഏഴിന് ബി ഇ യു സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച് ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. ലാവ ഫോണുകള്‍ക്ക് 20000 ല്‍ താഴെ മാത്രമാണ് വിലയെന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയും നല്‍കുന്നു. ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ഷവോമി ജനുവരി അഞ്ചിന് പ്രീമിയം മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ ഷവോമി എം ഐ 10 ഐ 5 ജി അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (2400 ഃ 1080ു) എല്‍സിഡി ഡിസ്‌പ്ലേ നല്‍കുന്ന ഈ മോഡല്‍ 108 എംപി പ്രൈമറി ക്യാമറയും അവതരിപ്പിക്കും. 30000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില.
എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ തങ്ങളുടെ മുന്‍നിര ഗാലക്സി എസ് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാറുള്ള സാംസങ് ഈ വര്‍ഷം ജനുവരിയില്‍ ലോഞ്ച് പ്രീ-പോണ്ടിംഗ് നടത്തുന്നത് ശ്രദ്ധേയമാണ്. സാംസങ് എസ് സീരീസ് ഈ മാസം 14 ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സാംസങ് ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 പ്ലസ്, ഗാലക്‌സി എസ് 21 അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് സീരീസിന് കീഴില്‍ വരുന്നത്.
അതേസമയം ജനുവരിയില്‍ റിയല്‍മി റിയല്‍മി 8 സീരീസ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിയല്‍മി 8, റിയല്‍മി 8 പ്രൊ സീരീസുകള്‍ക്ക് കീഴില്‍ കമ്പനി രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇവ 65W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുമെന്നാണ് അഭ്യൂഹങ്ങള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it