ചാറ്റ് ജിപിടിക്ക് പ്രവര്‍ത്തന തടസം, പ്രശ്‌നം ആഗോള തലത്തില്‍, നിര്‍മിത ബുദ്ധിക്ക് തുടക്കത്തിലേ കുഴപ്പങ്ങളോ?

നിരവധി പേര്‍ ചാറ്റ് ജിപിടിയില്‍ തടസം നേരിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് സമൂഹമാധ്യമത്തിലെത്തി
chat gpt
Image courtesy: Canva
Published on

എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം നിശ്ചലമായതായി അറിയിച്ച് ഉപയോക്താക്കൾ. അതേസമയം പ്രശ്നം എല്ലാ ഉപയോക്താക്കളെയും ബാധിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ചാറ്റ്ജിപിടിയുടെ ഡെവലപ്പറായ ഓപ്പൺഎഐ തടസത്തെക്കുറിച്ച് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ചാറ്റ് ജിപിടി യുടെ ഔദ്യോഗിക സേവന സ്റ്റാറ്റസ് പേജിൽ തടസങ്ങള്‍ ഉളളതായി രേഖപ്പെടുത്തിയിട്ടില്ല.

നിരവധി പേരാണ് ചാറ്റ് ജിപിടിയില്‍ തടസം നേരിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് സമൂഹമാധ്യമത്തില്‍ രംഗത്തെത്തിയത്. കഴിഞ്ഞ 30 മിനിറ്റിനുള്ളിൽ നൂറുകണക്കിന് ഉപയോക്താക്കൾ എ.ഐ ചാറ്റ്‌ബോട്ടിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി അറിയിച്ചതായി ഓൺലൈൻ സേവനങ്ങളുടെ പ്രവര്‍ത്തന നില നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.

വരുന്ന മൂന്ന് മാസത്തിനുള്ളിൽ ചാറ്റ്ബോട്ടിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ പദ്ധതികൾ അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് ഓപ്പണ്‍ എഐ. സെൻസിറ്റീവ് സംഭാഷണങ്ങളില്‍ പ്രതികരണം സൃഷ്ടിക്കുന്നതിന് കൂടുതൽ കമ്പ്യൂട്ടിംഗ് ശക്തി നൽകുന്ന റീസണിംഗ് മോഡലിലേക്ക് റീഡയറക്‌ട് ചെയ്യുന്നത് അടക്കം ഇതില്‍ ഉൾപ്പെടുന്നു. റീസണിംഗ് മോഡലുകൾ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൂടുതൽ സ്ഥിരതയോടെ പാലിക്കുകയും പ്രയോഗിക്കുകയും ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഗൂഗിൾ ജെമിനി, ക്ലോഡ് (Claude), മൈക്രോസോഫ്റ്റ് കോപൈലറ്റ്, പെർപ്ലെക്സിറ്റി എ.ഐ, ഡീപ്സീക്ക് എ.ഐ തുടങ്ങിയവയാണ് നിലവില്‍ ചാറ്റ് ജിപിടിക്ക് വെല്ലുവിളിയുയര്‍ത്തുന്ന എ.ഐ ചാറ്റ്ബോട്ടുകള്‍.

Users worldwide report ChatGPT outage, while OpenAI remains silent on official status.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com