ഫോര്‍ച്യൂണ, യു.എസ്.ടി ഗ്ലോബലിന്റെ പുതിയ ക്ലൗഡ് പ്ലാറ്റ്‌ഫോം
ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ തങ്ങളുടെ ട്രൂ പ്രൈവറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ 'യു.എസ്.ടി ഫോര്‍ച്യൂണ'ക്ക് തുടക്കം കുറിച്ചു.
സെര്‍വര്‍രഹിത കംപ്യൂട്ടിംങ് ഉള്‍പ്പെടെ മുഴുവന്‍ ക്ലൗഡ് സേവനങ്ങളും കാര്യക്ഷമതയോടെയും അതിവേഗത്തിലും കുറഞ്ഞ ചെലവിലും നടപ്പാക്കാന്‍ ഇത് സ്ഥാപനങ്ങളെ സഹായിക്കും.
കുറഞ്ഞ പ്രവര്‍ത്തന ചെലവുള്ള പ്രൈവറ്റ് ക്ലൗഡുകളുടെ അഭാവം ഇന്ന് നിലനില്‍ക്കുന്നുണ്ട്. പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്‌സ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള രൂപകല്‍പനയും നിര്‍മ്മാണവും കാരണം ക്ലൗഡിലേക്കുള്ള മാറ്റത്തിന്റെ ഏത് ഘട്ടത്തിലും കമ്പനികള്‍ക്ക് യു.എസ്.ടി ഫോര്‍ച്യൂണയുടെ സേവനം പ്രയോജനപ്പെടുത്താനാകും.
അതിലൂടെ 70 ശതമാനം വരെ ചെലവ് ചുരുക്കാനും സാധിക്കും. സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായി യു.എസ്.ടി ഫോര്‍ച്യൂണയെ കമ്പനിയുടെ സൈബര്‍ സുരക്ഷാ സേവനമായ സൈബര്‍ പ്രൂഫ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ഉപഭോക്തൃ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഫോര്‍ച്യൂണയിലൂടെ യു.എസ്.ടി ഗ്ലോബല്‍ ലക്ഷ്യമിടുന്നത്.