യുടിഐ മ്യൂച്വല്‍ഫണ്ട് സേവനങ്ങള്‍ ഇനി വാട്‌സാപ്പിലൂടെയും; വിവരങ്ങളറിയാം

നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.
യുടിഐ മ്യൂച്വല്‍ഫണ്ട് സേവനങ്ങള്‍ ഇനി വാട്‌സാപ്പിലൂടെയും; വിവരങ്ങളറിയാം
Published on

മ്യൂച്വല്‍ഫണ്ട് നിക്ഷേപകരുടെ ആശയവിനമയം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്്‌സാപ്പ് ചാറ്റ് സംവിധാനം ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. നിക്ഷേപത്തിനുള്ള പിന്തുണയും വിദഗ്‌ധോപദേശവും ലഭ്യമാക്കിയിരിക്കുന്നു. യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന, നിക്ഷേപ സേവനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്്ഷ്യത്തോടെയാണ് ആരംഭിച്ചിട്ടുള്ളത്.

ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്സ്, അപ്‌ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. എസ്‌ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്‌ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്‌ഡേറ്റ് തുടങ്ങിയ മുപ്പതിലധികം ഇടപാടുകള്‍ നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും. നിക്ഷേപകര്‍ക്ക് യുടിഐ ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കാതെ തന്നെ സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇടപാടുകള്‍ പൂര്‍ണമായും സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും നടത്താന്‍ സാധിക്കും. എന്‍ എ വി, പോര്‍ട്ട് ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്മെന്റ് തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്‌ഐപികള്‍, ഇന്‍ഡെക്സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങളും വായിക്കാം.

വാട്സാപ്പ് നമ്പരായ +91 7208081230 സേവനങ്ങള്‍ക്കായി ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com