ഇന്ത്യയില്‍ ആദ്യമായി ബിസിനസിനായി വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍
ടെലി കോളിംഗ് കുറച്ചുകൂടി എളുപ്പമാകുകയും പ്രൊഡക്ടിവിറ്റി കൂടുകയും ചെയ്യുമെന്നതുമാണ് വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളുടെ പ്രത്യേകത
ബിസിനസ് ആവശ്യങ്ങള്‍ക്കായി വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളും ഇനി ഉപയോഗിക്കാം. ഇതുവരെ ബിസിനസ് കോള്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ സെര്‍വര്‍ സ്ഥിതിചെയ്യുന്നിടത്തെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു വെര്‍ച്വല്‍ നമ്പറുകളായി അനുവദിച്ചിരുന്നത്. എന്നാല്‍ ലാന്‍ഡ് നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുന്ന
തിന്റെ നിരക്ക് കുറയുന്നത് തിരിച്ചടിയായിരുന്നു. പരസ്യങ്ങള്‍ക്കും മറ്റുമായി സാധാരണ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിന് ടെലികോം അധികൃതര്‍ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ ഈ മേഖല പ്രതിസന്ധിയിലാകുകയും ചെയ്തു.
എന്നാല്‍ ട്രായ്യുടെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ലാന്‍ഡ് നമ്പറുകള്‍ മാത്രമല്ല വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളും കമ്പനികള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഉപയോഗിക്കാം.
കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും സെയ്ല്‍സ് വര്‍ധിപ്പിക്കാനും വെര്‍ച്വല്‍ മൊബൈല്‍ നമ്പറിലൂടെ കഴിയുമെന്ന് ബിസിനസ് കോള്‍ മാനേജ്മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ വോക്‌സ്‌ബേ (Voxbay) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ കമ്പനികളിലൊന്നായി കൊച്ചി ആസ്ഥാനമായുള്ള വോക്‌സ്‌ബേ മാറുകയും ചെയ്തു.
നേട്ടങ്ങള്‍ ഏറെ
മൊബൈല്‍ വെര്‍ച്വല്‍ നമ്പറില്‍ ഒരു മൊബൈല്‍ നമ്പറില്‍ തന്നെ ഒന്നിലധിതം ഇന്‍കമിംഗ് കോളുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഫിസിക്കല്‍ സിം കാര്‍ഡില്ലാതെ ഒരു മൊബൈലില്‍ തന്നെ ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കാനും കഴിയും. ഇത് മാര്‍ക്കറ്റിംഗിന് ഗുണകരമാകും.
നമ്പറിലേക്ക് വരുന്ന എല്ലാ കോളുകളും ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് ചെയ്യപ്പെടുകയും കോളിന്റെ മുഴുവന്‍ വിവരങ്ങളും അപ്പ് വഴി ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഇതൊരു ക്ലൗഡ് ബേസ്ഡ് സേവനമായതിനാല്‍ നിരക്ക് വളരെ കുറവാവാണ്. കൂടാതെ ഈ കോള്‍ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് മാറുമ്പോള്‍ സ്ഥാപനത്തിലെ കോള്‍ മാനേജ്മെന്റ് പ്രോസസ് സിസ്റ്റമാറ്റിക്കും പ്രൊഫഷണലുമാകുന്നതു വഴി ബിസിനസിലേക്ക് വരുമാനമെത്തുന്നതിന് സഹായിക്കും.
ടെലി കോളിംഗിനായി വലിയ തുക നിക്ഷേപിക്കുമ്പോള്‍ അതിന്റെ പ്രൊഡക്റ്റിവിറ്റിയും ഇന്‍വോള്‍വ്മെന്റും വര്‍ധിപ്പിക്കാനും സാധിക്കും. ടെലി കോളിംഗ് കുറച്ചുകൂടി എളുപ്പമാകുകയും പ്രൊഡക്ടിവിറ്റി കൂടുകയും ചെയ്യുമെന്നതും വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളുടെ പ്രത്യേകതയാണ്.
പരിചയ സമ്പന്നതയുമായി വോക്‌സ്‌ബേ
ബിസിനസ് കോള്‍ മാനേജ്‌മെന്റ് രംഗത്ത് പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്നിലുള്ള വോക്‌സ്‌ബേ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സേവനം നല്‍കിവരുന്നു. 2014ല്‍ കൊച്ചി ആസ്ഥാനമായി തുടങ്ങിയ കമ്പനി ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവയ്ക്ക് പുറമെ 65 ഓളം രാജ്യങ്ങളില്‍ വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ സേവനം ലഭ്യമാക്കുന്നുണ്ട്.
ബിസിനസുകളുടെ കോള്‍ ട്രാഫിക്, ബിസിനസ് വോള്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട കമ്പനികള്‍ക്ക് വരെ സേവനങ്ങള്‍ നല്‍കിവരുന്നു.എല്ലാതരം ബിസിനസിനും പ്രായോഗികമായ രീതിയില്‍ ബിസിനസ് കോള്‍ മാനേജ്‌മെന്റ് സേവനംലഭ്യമാക്കുക എന്നതാണ് വോക്‌സ്‌ബേ ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒവ്യക്തമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 99468 69229. വെബ്‌സൈറ്റ്. www.voxbaysolutions.com