കളര്‍ ചേഞ്ചിംഗ് ഗ്ലാസ്, Dimensity 1300 പ്രൊസസര്‍; വിവോ V25 Pro എത്തി

വിവോ വി25 പ്രൊ (vivo V25 Pro) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 35,999 രൂപ മുതലാണ് ഫോണിന്റെ വില (8 GB+128 GB) ആരംഭിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 39,999 രൂപയാണ് വില. ഓഗസ്റ്റ് 25 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ വി25 പ്രൊയുടെ വില്‍പ്പന ആരംഭിക്കും.

6.56 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലെയാണ് ഈ 5ജി ഫോണിന് നല്‍കിയിരിക്കുന്നത്. മീഡിയടെക്ക് ഡിമന്‍സിറ്റി 1300 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. പിന്‍വശത്ത് നല്‍കിയിരിക്കുന്ന കളര്‍ ചെയ്ഞ്ചിംഗ് ഗ്ലാസ് ആണ് വിവോ വി25 പ്രൊയുടെ ശ്രദ്ധേയമായ സവിശേഷത.

64 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ലെന്‍സ് എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 66 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,830 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Infinix Hot 12




ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന ഹോട്ട് 12ന്റെ വില 9,499 രൂപയാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് ഇന്‍ഫിനിക്‌സ് നല്‍കിയിരിക്കുന്നത്. 6.82 ഇഞ്ചാണ് ഡിസ്‌പ്ലെയുടെ വലുപ്പം. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 50 MP+ 2 MP ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. മീഡിയടെക്ക് ഹീലിയോ G37 SoC പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Moto Tab g62




വൈ-ഫൈ, എല്‍ടിഇ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന ടാബിന്റെ വില ആരംഭിക്കുന്നത് 15,999 രൂപ മുതലാണ്. എല്‍ടിഇ വേരിയന്റ് 17,999 രൂപയ്ക്കും ലഭിക്കും. 10.61 ഇഞ്ച് വലുപ്പമുള്ള ടാബ് സ്‌നാപ്ഡ്രാഗണ്‍ 680 soc പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് മോഡലിന് നല്‍കിയിരിക്കുന്നത്. 8 എംപിയുടേതാണ് റിയര്‍, സെല്‍ഫി ക്യാമറകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it