ഒന്നൊന്നര മോഡലുകളുമായി വിവോ! X300 അള്‍ട്ര, X300 FE വിപണിയില്‍; വില ഉള്‍പ്പെടെ അറിയാം

ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഒന്നൊന്നര മോഡലുകളുമായി വിവോ!  X300 അള്‍ട്ര,  X300 FE വിപണിയില്‍; വില ഉള്‍പ്പെടെ അറിയാം
Published on

ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ X300 അള്‍ട്ര, X300 FE മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന പ്രീമിയം സെഗ്മെന്റിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം.

ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വളരെ ദൂരെയുള്ള ദൃശ്യങ്ങള്‍ പോലും വ്യക്തതയോടെ പകര്‍ത്താന്‍ പറ്റിയ ഫീച്ചറുകളാണ് മോഡലുകളെ വ്യത്യസ്തമാക്കുന്നത്. X300 FE പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. X300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു.

വിലയും പ്രത്യേകതകളും

തങ്ങളുടെ എതിരാളികളുടെ സമാന ഫീച്ചറുകളുള്ള മോഡലുകളേക്കാള്‍ വില കുറച്ച് വില്ക്കുകയെന്ന സ്ഥിരം ശൈലി ഇവിടെയും വിവോ പുറത്തെടുത്തിരിക്കുന്നു. X300 FE വിലകള്‍ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 GB RAM, 256 GB സ്‌റ്റോറേജും ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡല്‍. 12 GB+512GB വേര്‍ഷന്റെ വില 89,999 രൂപയാണ്.

വിവോ X300 അള്‍ട്ര മോഡലിന്റെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 16GB+512GB മോഡലിനാണ് ഈ വില. രണ്ട് മോഡലുകളുടെയും വില്പന മേയ് 14 മുതല്‍ ഓണ്‍ലൈനിലും റീട്ടെയ്ല്‍ ഷോറൂമുകളിലും ലഭ്യമാകും. പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ട്രിപ്പിള്‍ റിയര്‍ സെന്‍സറും, 50 മെഗാപിക്‌സലിന്റെ ഫ്രണ്ട് സെന്‍സറുമുള്ള സ്മാര്‍ട്ട് ഫോണാണിത്. ഇതിനൊപ്പം കരുത്തിനായി 6500 mAh ബാറ്ററിയും ഈ ഫോണിലുണ്ട്. മികച്ച പോര്‍ട്രെയിറ്റ്, നൈറ്റ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ സീസ് ഒപ്റ്റിക്‌സ് സപ്പോര്‍ട്ട് ഇതിലുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണുള്ളത്. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ മികവ് പുലര്‍ത്തുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com