ഇൻ-ഡിസ്പ്ലേ സെൽഫി കാമറയുമായി വിവോ Z1 പ്രോ 

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ആദ്യ Z-സീരീസ് ഫോൺ 'വിവോ Z1 പ്രോ' ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസംഗ്‌ ഗാലക്‌സി M40, മോട്ടറോള വൺ വിഷൻ, ഷവോമി റെഡ്മി നോട്ട് 7 എന്നിവർക്ക് ശക്തനായ എതിരാളിയായിരിക്കും 'Z1 പ്രോ' എന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 712 AIE പ്രോസസറുമായെത്തുന്ന ഫോണിന് 14,990 രൂപ മുതലാണ് വില. ഇന്ത്യയിലാണ് ഫോൺ നിർമിക്കുന്നത്. സോണിക് ബ്ലൂ, സോണിക് ബ്ലാക്ക്, മിറർ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലായിട്ടാണ് ഫോൺ വിപണിയിലെത്തുക.

വില

മൂന്ന് വേരിയന്റുകളിലാണ് 'Z1 പ്രോ' വരുന്നത്. 4GB റാം + 64GB സ്റ്റോറേജ്, 6GB റാം + 64GB സ്റ്റോറേജ്, 6GB റാം + 128GB സ്റ്റോറേജ് എന്നിവയാണ് ഓപ്‌ഷനുകൾ. ബേസ് മോഡലായ 4GB റാം + 64GB സ്റ്റോറേജിന് 14,990 രൂപയും 6GB റാം + 64GB സ്റ്റോറേജിന് 16,990 രൂപയുമാണ് വില. 18,990 രൂപയാണ് ടോപ് വേരിയന്റായ 6GB റാം + 128GB സ്റ്റോറേജിന്.

വിവോയുടെ ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ജൂലൈ 11 ന് ഫോൺ വില്പനയാരംഭിക്കും. 18W അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണിതിൽ. ഗെയ്‌മേഴ്സിന് വേണ്ടി പ്രത്യേക ഗെയിം മോഡ് ഉണ്ട്.

കാമറ

പഞ്ച് ഹോൾ ഡിസൈനോടുകൂടി എത്തുന്ന ഫോണിന് 32 മെഗാപിക്സൽ കാമറയാണുള്ളത്. 8 എംപി, 16 എംപി, 2 എംപി സെൻസറുകളോടുകൂടിയ ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിൻഭാഗത്ത്. ഇവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 9 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it