കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്ക്: ബിസിനസ് കമ്മ്യൂണിക്കേഷനില്‍ വിപ്ലവം സൃഷ്ടിച്ച് വോക്സ്ബേ സൊല്യൂഷന്‍സ്

മാര്‍ക്കറ്റില്‍ കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ ഇപ്പോള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി എഐ അധിഷ്ഠിത രീതിയില്‍ സിംഗിള്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതായി വോക്‌സ്‌വേ സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷബീര്‍ പറയുന്നു
കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്ക്: ബിസിനസ് കമ്മ്യൂണിക്കേഷനില്‍ വിപ്ലവം സൃഷ്ടിച്ച് വോക്സ്ബേ സൊല്യൂഷന്‍സ്
Published on

ബിസിനസ് കോള്‍ മാനേജ്‌മെന്റ് രംഗത്ത് കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് വളര്‍ന്ന് വോക്‌സ്‌ബേ സൊല്യൂഷന്‍സ്. 2014ലാണ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് കൊച്ചി, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. രാജ്യത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലും അടക്കം നിരവധി രാജ്യങ്ങളിലെ മുന്‍നിര കമ്പനികള്‍ വോക്‌സ്‌ബേ സേവനങ്ങള്‍ ഉപയോഗിക്കുന്നു.

മാര്‍ക്കറ്റില്‍ കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ ഇപ്പോള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി എഐ അധിഷ്ഠിത രീതിയില്‍ സിംഗിള്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതായി വോക്‌സ്‌വേ സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷബീര്‍ പറയുന്നു. വലിയ തോതില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഈ മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പരമ്പരാഗത പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വോക്‌സ്‌ബേ എപ്പോഴും പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അപ്‌ഡേഷന്‍സ് ചെയ്യാറുണ്ട്. മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീം ആഴ്ച്ചയില്‍ ഒരു പുതിയ അപ്‌ഡേറ്റ് കൊണ്ടുവരാറുണ്ടെന്ന് സിഇഒ പറയുന്നു.

ഉദാഹരണത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഒരു വിദ്യാര്‍ത്ഥി അന്വേഷണം നടത്തുന്നത് മുതല്‍ കോഴ്‌സ് കളക്ഷനും അതിനു ശേഷമുള്ള എല്ലാ പ്രോസസും കമ്മ്യൂണിക്കേഷന്‍ ഓട്ടോമേറ്റ് ചെയ്യാന്‍ വോക്‌സ്‌ബേയ്ക്ക് സാധിക്കും. ആര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സഹായത്തിന് എഐ ചാട്ട്‌ബോട്ട് ഫീച്ചറും ഉണ്ട്.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വലിയ കമ്പനികള്‍ വരെ ഉപയോഗിക്കാവുന്ന രീതിയിലാണ് കമ്പനിയുടെ ബിസിനസ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത്‌കെയര്‍, ഓട്ടോമൊബൈല്‍, ഓണ്‍ലൈന്‍ ഡെലിവറി, വിദ്യാഭ്യാസം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു.

ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനും ആശയവിനിമയം കൈകാര്യം ചെയ്യാനും എഐ അധിഷ്ഠിത വോയിസ് ഏജന്റുകളും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന കോളുകള്‍, ലീഡുകള്‍, കസ്റ്റമര്‍ ടിക്കറ്റുകള്‍ എന്നിവ ട്രാക്ക് ചെയ്യുന്നതിനും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുമുള്ള ഡാഷ്‌ബോര്‍ഡ് സംവിധാനങ്ങളും വോക്‌സ്‌ബേയില്‍ ലഭ്യമാണ്.

കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ കൃത്യമാക്കാന്‍

വാട്‌സാപ്പ് എപിഐ, വെബ് ചാറ്റ് എന്നിവ ബിസിനസ് കമ്മ്യൂണിക്കേഷന്‍ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും വോക്സ്‌ബേ നല്‍കുന്നു. Zoho, Salesforce, LeadSquared തുടങ്ങിയ CRM പ്ലാറ്റ്‌ഫോമുകളുമായി കണക്ട് ചെയ്യുന്നതിനുള്ള ഇന്റഗ്രേഷന്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി ഫോണ്‍ കോളുകള്‍, ലീഡുകള്‍, കസ്റ്റമര്‍ വിവരങ്ങള്‍ എന്നിവ ഒരേ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാനാകും.

എഐ കടന്നുവരുന്നുണ്ടെങ്കിലും വ്യക്തമായ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം റെഡിയാക്കുകയും അതിനൊപ്പം എഐ കൂടി സംയോജിപ്പിക്കുകയും സ്റ്റാഫുകള്‍ക്ക് കൃത്യമായ ട്രെയിനിംഗ് നല്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ബിസിനസിലെ കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ കൃത്യമാക്കാന്‍ സാധിക്കുകകയുള്ളുവെന്ന് വോക്‌സ്‌വേ സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷബീര്‍ വ്യക്തമാക്കുന്നു.

ടെലി കോളിംഗ് രംഗത്ത് മാറ്റങ്ങള്‍ അവതരിപ്പിക്കാനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ 2,500ലധികം കമ്പനികളിലായി വോക്‌സ്‌ബേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.

വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കോള്‍ സെന്ററുകള്‍ ഒരുക്കാനും അതുവഴി ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും സാധിച്ചിരുന്നത്. എന്നാല്‍ വോക്‌സ്‌ബേയുടെ വരവോടെ ചെറുകിട ഇടത്തരം കമ്പനികള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ പ്രാപ്തമാകുകയും അവയുടെ നേട്ടം അനുഭവിക്കാനും സെയ്ല്‍സ് വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഈ രംഗത്ത് കൂടുതല്‍ നവീനമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946869229. www.voxbay.com

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com