

പ്രകൃതി ദുരന്തങ്ങളിലോ മറ്റ് അപകടങ്ങളിലോ സുപ്രധാന രേഖകൾ നഷ്ടപ്പെടുന്നതൊഴിവാക്കാൻ കേന്ദ്ര സർക്കാർ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഡിജിലോക്കർ സംവിധാനം പ്രയോജനപ്പെടുത്താം. സര്‍ട്ടിഫിക്കറ്റുകൾ, ഔദ്യോഗിക രേഖകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ലോക്കറിലേക്ക് ഉടൻ മാറ്റാം.
രേഖകൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് പകരം, സർക്കാരിന്റെ ഡിജിലോക്കർ, എംപരിവാഹൻ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ അപ്‌ലോഡ് ചെയ്‌താൽ മതി. ആവശ്യമുള്ളപ്പോൾ അവ നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിന്ന് ആക്സസ് ചെയ്യാം.
വാഹന പരിശോധനയ്ക്ക് ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുടെ ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രേഖ കാണിച്ചാൽ മതിയെന്ന് സംസ്ഥാന ഗതാഗത വകുപ്പുകൾക്കും, ട്രാഫിക് പോലിസിനും കേന്ദ്ര ഗതാഗത മന്ത്രാലയം ഈയിടെ നിർദേശം നൽകിയിരുന്നു.
ഡിജിലോക്കർ സർക്കാർ പുറത്തിറക്കിയ ഒരു മൊബീൽ ആപ്ലിക്കേഷനാണ്. വെബ്സൈറ്റും ലഭ്യമാണ്. നമ്മുടെ പ്രധാനപ്പെട്ട എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു ആപ്ലിക്കേഷനാണ് ഇത്. ഇങ്ങനെ സൂക്ഷിച്ചാൽ രേഖകൾ നഷ്ടപ്പെടുമെന്നോ, നശിച്ചു പോകുമെന്നോ ഉള്ള ഭയം വേണ്ട.
സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 1.35 കോടി പേർ ഡിജിലോക്കർ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാൻ കാർഡ്, മാർക്ക് ഷീറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ നിരവധി രേഖകളാണ് ഇവർ ഇതിൽ സൂക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine