വാട്സാപ്പിലെ ചാറ്റും ഫോട്ടോയും ഇനി ലോക്ക് ചെയ്യാം

വാട്സാപ്പിലെ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും ഇനി പൂട്ടിട്ട് സൂക്ഷിക്കാം! ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുത്തന്‍ ഫീച്ചറിന്റെ പരീക്ഷണം വാട്സാപ്പ് 'ആന്‍ഡ്രോയിഡ് ബീറ്റ' പതിപ്പില്‍ തുടങ്ങി. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കിയേക്കും.

ചിത്രം കാണാന്‍ പാസ്‌വേഡ്
ലോക്ക് ചെയ്യുന്ന ചിത്രമോ ചാറ്റോ വീഡിയോയോ കൈവിരല്‍ (ഫിംഗര്‍പ്രിന്റ്) ലോക്ക് അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയൂ. ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ചാറ്റുകളും വീഡിയോകളും ഇത്തരത്തില്‍ ലോക്ക് ചെയ്യാം.
ഇവ കാണാനും പാസ്‌വേഡ് ഉപയോഗിക്കണം. ഇത്തരം ഫയലുകള്‍ തനിയെ ഗ്യാലറിയിലേക്ക് സേവ് ആകില്ലെന്ന പ്രത്യേകതയുമുണ്ട്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിന്റെ പരീക്ഷണവും വാട്‌സ്ആപ്പ് നടത്തുകയാണ്.

Related Articles
Next Story
Videos
Share it