നിങ്ങളുടെ ഫോണ്‍ ഈ മോഡലാണോ? അടുത്ത മാസം മുതല്‍ വാട്‌സാപ്പ് കിട്ടില്ല

മോഡല്‍ ചെക്ക് ചെയ്ത് ഫോണ്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ 24 മുതല്‍ സേവനമുണ്ടാകില്ല
Whatsapp Image
Image by Canva
Published on

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജ് ആപ്പായ വാട്‌സാപ്പ് നിരന്തരം ഐ.ഒ.എസ്,  ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അതേ പോലെ നിശ്ചിത ഇടവേളകളില്‍ പല ഫോണുകളിലും വാട്‌സാപ്പ് സപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് ഒ.എസ് 5.0യും അതിനു താഴെയുമുള്ള ഫോണുകളില്‍ സേവനം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതായത് പഴക്കം ചെന്ന പല മോഡലുകളിലും ഇനി വാട്‌സാപ്പ് സേവനം ലഭിക്കില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ ഈ വിഭാഗത്തില്‍പെടുന്നില്ലെന്ന് ഉറപ്പു വരുത്തിയില്ലെങ്കില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്‌സാപ്പ് സേവനം നിങ്ങള്‍ക്ക് നഷ്ടമായേക്കും.

ലഭിക്കുന്ന ഫോണുകള്‍

ഒ.എസ് 4.1 മുതല്‍ മുകളിലേക്കുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍, ഐ.ഒ.എസ് 12 മുതല്‍ ഉള്ളവ, ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവ ഉള്‍പ്പെടെയുള്ള കെ.എ.ഐ ഒ.എസ് 2.5.0 ഫോണുകള്‍ എന്നിവയിലാണ് വാട്‌സാപ്പ് സേവനം തുടര്‍ന്നും ലഭ്യമാകുക.

ചെക്ക് ചെയ്യാം

നിങ്ങളുടെ ഫോണ്‍ ഇതില്‍ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ ഫോണ്‍ സെറ്റിംഗ്‌സില്‍ 'എബൗട്ട് ഫോണ്‍' എന്ന ഓപ്ഷനിലെ 'സോഫ്റ്റ്‌വെയര്‍ ഇന്‍ഫര്‍മേഷന്‍' പരിശോധിക്കണം. ആന്‍ഡ്രോയ്ഡ് 4.0യ്ക്ക് താഴെയുള്ള വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒക്ടോബര്‍ 24 മുതല്‍ നിങ്ങള്‍ക്ക് വാട്‌സാപ്പ് ലഭിക്കില്ല.

ഐ.ഒ.എസ് ഫോണുകള്‍ ചെക്ക് ചെയ്യാന്‍ ജനറല്‍ സെറ്റിംഗ്‌സില്‍ 'എബൗട്ട് ഓപ്ഷന്‍' ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വേര്‍ഷന്‍ ഏതെന്ന് മനസിലാക്കാനാകും.

ഈ ഫോണുകളില്‍ ഇനിയില്ല

എച്ച്.ടി.സി ഓനെം, സോണി എക്‌സ്പീരിയ സെഡ്, എല്‍.ജി ഒപ്റ്റിമസ് ജി പ്രോ, സാംസംഗ് ഗ്യാലക്‌സി എസ്2, സാംസംഗ് ഗ്യാലക്‌സി നെക്‌സസ്, എച്ച്.ടി.സി സെന്‍സേഷന്‍, മോട്ടറോള ഡ്രോയ്ഡ് റസാര്‍, സോണി എക്‌സ്പീരിയ എസ്2 എന്നിങ്ങനെ വിവിധ മോഡലുകളിലാണ് അടുത്ത മാസം വാട്‌സാപ്പ് സേവനം ഇല്ലാതാകുക. സേവനം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കും. ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ റിമൈന്‍ഡറും അയക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com