

ഒക്ടോബര്‍ മുതല്‍ വിന്‍ഡോസ് 10 പതിപ്പിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. ഇതോടെ ആഗോളതലത്തില്‍ 46 ശതമാനം പേഴ്‌സണല്‍ കംപ്യൂട്ടറുകളും സുരക്ഷാഭീഷണി നേരിടുമെന്ന് ഉപയോക്തൃ കൂട്ടായ്മയായ കണ്‍സ്യൂമര്‍ റിപോര്‍ട്ട്. ഒക്ടോബര്‍ 14ന് ശേഷവും വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കണമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലക്ക് അയച്ച കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. വിന്‍ഡോസ് 11 പതിപ്പ് സപ്പോര്‍ട്ട് ചെയ്യാത്ത ഡിവൈസുകളുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും ഇവരെക്കൂടി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ പി.സി ഉപയോക്താക്കളില്‍ 46.2 ശതമാനം പേരും ഇപ്പോഴും വിന്‍ഡോസ് 10 തന്നെയാണ് ഉപയോഗിക്കുന്നത്. കൂടാതെ 20-40 കോടി കംപ്യൂട്ടറുകള്‍ക്ക് വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഹാര്‍ഡ്‌വെയര്‍ സംവിധാനവുമില്ല. മൈക്രോസോഫ്റ്റിന്റെ സെക്യുരിറ്റി അപ്‌ഡേറ്റുകള്‍ കിട്ടാതെ വരുന്നതോടെ ഈ കംപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണത്തിനുള്ള സാധ്യതയും വര്‍ധിക്കും. തുടര്‍ന്നും മൈക്രോസോഫ്റ്റിന്റെ അപ്‌ഡേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് പ്രതിവര്‍ഷം 30 ഡോളര്‍ നല്‍കിയാല്‍ ലഭിക്കും. സൗജന്യ സേവനം നിറുത്തലാക്കി സേവനങ്ങള്‍ പണം കൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന നടപടി തിരുത്തണം. തുടര്‍ന്നും വിന്‍ഡോസ് 10 സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ മറുപടി ഇതുവരെയും ലഭ്യമായിട്ടില്ല.
ഇന്റര്‍നെറ്റുമായി കണക്ട് ചെയ്ത കംപ്യൂട്ടറുകളില്‍ പലതും ഇതിനോടകം തന്നെ സൗജന്യമായി വിന്‍ഡോസ് 11ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനി ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് നടന്നിട്ടില്ലെങ്കില്‍ കണ്‍ട്രോള്‍ പാനലില്‍ സെറ്റിംഗ്‌സ് ഓപ്ഷനില്‍ വിന്‍ഡോസ് അപ്‌ഡേറ്റിലെത്തിയാല്‍ ഇത് സാധ്യമാകും. ചെക്ക് ഫോര്‍ അപ്‌ഡേറ്റ്‌സ് തിരഞ്ഞെടുത്താല്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ എല്ലാ കംപ്യൂട്ടറുകളും വിന്‍ഡോസ് 11ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. ഇതിനായി ഒരു ജിഗാഹെര്‍ട്‌സ് വേഗതയുള്ളതോ രണ്ടോ അതിലധികമോ കോറുള്ള 64 ബിറ്റുള്ളതോ സിസ്റ്റം ഓണ്‍ എ ചിപ്പ് (SoC) സംവിധാനമുള്ളതോ ആയ പ്രോസസറുകള്‍ നിര്‍ബന്ധമാണ്. കുറഞ്ഞത് 4 ജി.ബി റാം, 64 ജി.ബി സ്‌റ്റോറേജ് എന്നിവയും ആവശ്യമാണ്.
Starting October, Windows PCs may become more vulnerable to cyber attacks as older versions lose security updates. Experts warn users to upgrade to Windows 11 or enable latest patches to stay protected from rising threats
Read DhanamOnline in English
Subscribe to Dhanam Magazine