Begin typing your search above and press return to search.
15 മിനിട്ടില്‍ ഫുള്‍ ചാര്‍ജ്! ഇത് ഷവോമിയുടെ ഹൈപ്പര്‍ചാര്‍ജ് 5ജി
പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജില്‍ എത്താന്‍ 15 മിനിട്ട് മാത്രം എടുക്കുന്ന ഷവോമി 11i ഹൈപ്പര്‍ചാര്‍ജ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യമായി 120 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുന്ന മോഡലുകൂടിയാണിത്. ഹൈപ്പര്‍ ചാര്‍ജ് മോഡലിനൊപ്പം 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന ഷവോമി 11i 5ജി എന്ന മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്.
ഹൈപ്പര്‍ ചാര്‍ജിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 28,999 രൂപ നല്‍കണം. 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന മോഡലുകള്‍ക്ക് യഥാക്രമം 24999 രൂപ , 26999 രൂപ എന്നിങ്ങനെയാണ് വില. ഫ്‌ലിപ്കാര്‍ട്ട്, മി.കോം മി ഹോം സ്‌റ്റോര്‍, മറ്റ് റീടെയില്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജനുവരി 12 മുതല്‍ ഫോണ്‍ ലഭ്യമാകും.
Xiaomi 11i HyperCharge 5G സവിശേഷതകള്‍
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയിലാണ് ഷവോമി 11i ഹൈപ്പര്‍ചാര്‍ജ് 5ജി എത്തുന്നത്. 120 hz ആണ് റിഫ്രഷ് റേറ്റ്. 1,200 nits ആണ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ് നിരക്ക്. മീഡിയാടെക്കിന്റെ ഡൈമണ്‍സിറ്റി 920 soc പ്രൊസസറാണ് ഫോണിൻ്റെ കരുത്ത്. ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഷവോമി ഫോണിന് നല്‍കിയിരിക്കുന്നത്. 108 എംപിയുടെ സാംസംഗ് എച്ച്എം2 സെന്‍സര്‍, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ ഷൂ്ട്ടര്‍, എന്നിവയാണ് പിന്‍ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഒരു ടിബി വരെ വര്‍ധിപ്പിക്കാം. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയില്‍ നല്‍കിയിരിക്കുന്ന ഇരട്ട സ്പീക്കറുകളും ഫോണിൻ്റെ സവിശേഷതയാണ്. 4,500 എംഎഎച്ചിന്റേതാണ് ബാറ്ററി. 204 ഗ്രാമാണ് ഫോണിന്റെ ഭാരം. ഹൈപ്പര്‍ ചാര്‍ജ് മോഡലില്‍ നിന്ന് 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് മോഡലിനുള്ള വ്യത്യാസം 5,160 എംഎഎച്ചിൻ്റെ ബാറ്ററി ഉപയോഗിക്കുന്നു എന്നതാണ്.
Next Story
Videos