വീണ്ടും ഹൈപ്പര്‍ഫോണുമായി ഷവോമി, 11T Pro 5G എത്തി

പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജില്‍ എത്താന്‍ 15 മിനിട്ട് മാത്രം എടുക്കുന്ന ഷവോമി 11i ഹൈപ്പര്‍ചാര്‍ജ് 5ജി ജനുവരി ആദ്യമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ മറ്റൊരു ഹൈപ്പര്‍ഫോണ്‍ ഷവോമി 11T Pro 5Gയുമായി വീണ്ടും എത്തുകയാണ് ഈ ചൈനീസ് കമ്പനി. സ്മാര്‍ട്ട്ഫോണുകളില്‍ ആദ്യമായി 120 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുന്ന മോഡലുകളാണ് ഷവോമി ഹൈപ്പര്‍ഫോണുകള്‍.

ഷവോമി 11T Pro 5Gയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 41,999 രൂപ നല്‍കണം. 43,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയന്റിന്. ആമസോണ്‍, മി.കോം, മി ഹോം സ്റ്റോര്‍, മറ്റ് റീടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം.
Xiaomi 11T Pro 5G സവിശേഷതകള്‍
  • 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയിലാണ് ഷവോമി 11t pro 5ജി എത്തുന്നത്. 120 hz ആണ് റിഫ്രഷ് റേറ്റ്. 1,000 nits ആണ് ഉയര്‍ന്ന ബ്രൈറ്റ്നെസ് നിരക്ക്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 soc പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഷവോമി ഫോണിന് നല്‍കിയിരിക്കുന്നത്. 108 എംപിയുടെ സാംസംഗ് എച്ച്എം2 സെന്‍സര്‍, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 5 എംപിയുടെ മാക്രോ ഷൂട്ടര്‍, എന്നിവയാണ് പിന്‍ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
  • 8k വീഡിയോ റെക്കോര്‍ഡിംഗ് ഫോണില്‍ സാധ്യമാണ്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യയില്‍ നല്‍കിയിരിക്കുന്ന ഇരട്ട സ്പീക്കറുകളും ഫോണിന്റെ സവിശേഷതയാണ്. 5000 എംഎഎച്ചിന്റെ ഡ്യുവല്‍സെല്‍ ബാറ്ററിയാണ് ഫോണിന്. 204 ഗ്രാമാണ് ഫോണിന്റെ ഭാരം.


Related Articles
Next Story
Videos
Share it