ഷവോമിയുടെ സ്‌പോർട്സ് ഷൂ; വെറും 2,499 രൂപയ്ക്ക്

ഷവോമി സ്‌പോർട്സ് ഷൂ ഇന്ത്യയിൽ. ലൈഫ്‌സ്റ്റൈൽ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മെൻസ് സ്പോർട്സ് ഷൂ-2 ഇന്ത്യയിലെത്തിച്ചത്.

ആദ്യം വാങ്ങുന്നവർക്ക് 2,499 രൂപയ്ക്ക് ഷൂ സ്വന്തമാക്കാം. 5-ഇൻ-1 യൂണി-മോൾഡിങ് ടെക്നോളജി ഉപയോഗിച്ച് നിർമിച്ച ഷൂ ഇന്നുമുതൽ കമ്പനിയുടെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.

ഇന്ത്യയിൽ മാർച്ച് 15 മുതൽ ഇവ ലഭ്യമായിത്തുടങ്ങും.

5-ഇൻ-1 യൂണി-മോൾഡിങ് ടെക്നോളജിയാണ് ഷൂവിന്റെ ഹൈലൈറ്റ്. അഞ്ച് വ്യത്യസ്ത മെറ്റീരിയലുകൾ കൂട്ടിച്ചേർത്താണ് ഷൂ നിർമിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഷോക്ക് അബ്‌സോർബിങ്, കൂടുതൽ ഈട് എന്നിവ നൽകുന്നതാണ് ഈ ടെക്നോളജി.

ഫിഷ്ബോൺ ഘടന, മെച്ചപ്പെട്ട ഗ്രിപ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. കറുപ്പ്, ഗ്രേ, നീല നിറങ്ങളിൽ ലഭ്യമാണ്.

Related Articles
Next Story
Videos
Share it