

ആകര്‍ഷകമായ വിലയില്‍ മികച്ച ദൃശ്യാനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ നാല് സ്മാര്‍ട്ട് ടെലിവിഷനുകളാണ് ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 65 ഇഞ്ചിന്റെ ടിവിയാണ് ഷവോമി ഇന്ത്യയില്‍ ഇറക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുത്. 54,999 രൂപയാണ് ഇതിന്റെ വില. 4കെ എച്ച്ഡിആര്‍ 10-bit ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
Mi ടിവി 4X 65 ഇഞ്ച്, Mi ടിവി 4X 50 ഇഞ്ച്, Mi ടിവി 4X 43 ഇഞ്ച്, Mi ടിവി 4A 40 ഇഞ്ച് എന്നീ ടെലിവിഷനുകളാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 17,999 രൂപ മുതല്‍ 54,999 രൂപ വരെ വില വരുന്ന ഇവ സെപ്റ്റംബര്‍ 29 അര്‍ദ്ധരാത്രി മുതല്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
ടെലിവിഷനുകള്‍ക്കൊപ്പം പുതിയ Mi സ്മാര്‍ട്ട് ബാന്‍ഡും സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫയറും ഷവോമി വിപണിയിലിറക്കിയിരുന്നു. Mi സ്മാര്‍ട്ട് ബാന്‍ഡ് 4ന്റെ വില 2,299 രൂപയും വാട്ടര്‍ പ്യൂരിഫയറിന്റെ വില 11,999 രൂപയുമാണ്. ഐഒറ്റി അധിഷ്ഠിതമായ ഈ വാട്ടര്‍ പ്യൂരിഫയര്‍ (RO + UV) ഷവോമി മൊബീല്‍ ആപ്പിലൂടെ നിയന്ത്രിക്കാം
Read DhanamOnline in English
Subscribe to Dhanam Magazine