ചെറിയ കളികളില്ല; ഇനി ശ്രദ്ധ പ്രീമിയം വിഭാഗത്തിലെന്ന് ഷവോമി

രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ഷവോമി പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നു. 20,000 രൂപ മുതല്‍ 50,000 രൂപവരെയുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ചൈനീസ് ടെക്ക് ഭീമന്‍ ലക്ഷ്യമിടുന്നത്. വണ്‍പ്ലസ്, സാംസംഗ്, വിവോ, ആപ്പിള്‍ എന്നിവര്‍ക്ക് സാന്നിധ്യമുള്ള 70,000 രൂപവരെ വിലയുള്ള ഫോണുകളും ഷവോമി പുറത്തിറക്കും.

രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 100 ഫോണുകളില്‍ വെറും 10 എണ്ണം മാത്രമാണ് 20,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്നവ. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ 20,000 രൂപയ്ക്ക് മുകളിലുള്ള 5ജി ഫോണുകളാണ് പലരുടെയും പരിഗണന. കഴിഞ്ഞ വര്‍ഷം 20,000-50,000 രൂപ വിഭാഗത്തില്‍ 10-12 ശതമാനം വിപണി വിഹിതമാണ് ഷവോമിക്ക് ഉണ്ടായത്. 5-6 ശതമാനം വിപണി പ്രതീക്ഷിച്ച സ്ഥാനത്ത് ഇത്രയും ഉയര്‍ന്ന വിഹിതം ലഭിച്ചതാണ് കമ്പനിയെ പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. എന്നാല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണുകള്‍ ഇന്ത്യയില്‍ തല്‍ക്കാലം അവതരിപ്പിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ മൂന്നാം പാദത്തില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത് ആപ്പിള്‍ ആണ്. സാംസംഗ് 9.3 മില്യണും ഷവോമി 7.2 മില്യണും ഫോണുകള്‍ വിറ്റപ്പോള്‍ വെറും 2.3 ബില്യണ്‍ ഫോണുകളാണ് ആപ്പിള്‍ വിറ്റത്. ഉയര്‍ന്ന വിലയാണ് ആപ്പിളിന്റെ വരുമാനത്തില്‍ പ്രതിഫലിച്ചത്. ആപ്പിള്‍ 2.09 ബില്യണ്‍ ഡോളര്‍ നേടിയപ്പോള്‍ സാംസംഗിന്റെ വരുമാനം വെറും 2 ബില്യണ്‍ ഡോളറായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it