Begin typing your search above and press return to search.
റെഡ്മിയുടെ 5ജി ഫോണ്‍, Note 11T 5G; വിലയും സവിശേഷതകളും
റെഡ്മിയുടെ ഏറ്റവും പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ Xiaomi Redmi Note 11T 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്-റേഞ്ച് സെഗ്മെന്റില്‍ എത്തുന്ന ഫോണിന് 14,999 രൂപ മുതലാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമായി എത്തുന്ന മോഡലാണ് ഈ വില.
മറ്റ് രണ്ട് വേരിയന്റുകളില്‍ കൂടി ഫോണ്‍ ലഭ്യമാണ്. 6 ജിബി 128 ജിബിക്ക് 15999 രൂപയും 8ജിബി 128 ജിബിക്ക് 17,999 രൂപയുമാണ് വില. സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മാറ്റ് ബ്ലാക്ക്, മജസ്റ്റിക് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. ഡിസംബര്‍ ഏഴുമുതല്‍ ആമസോണിലും മി സ്‌റ്റോറിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
Redmi Note 11T 5G സവിശേഷതകള്‍
- 90 Hz റിഫ്രഷിംഗ് റേറ്റോടുകൂടിയ 6.6 ഇഞ്ച് പഞ്ച് ഹോള്‍ ഡിസൈനാണ് ഡിസ്‌പ്ലെയ്ക്ക്. മീഡിയ ടെക്കിൻ്റെ Dimensity 810 6nm octa-core SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
- ഇന്റേണല്‍ മെമ്മറി ഉപയോഗിച്ച് റാം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന റാം ബൂസ്റ്റര്‍ സവിശേഷതയും ഫോണിനുണ്ട്.
ഇതിലൂടെ 3 ജിബി വരെ റാം വര്‍ധിപ്പിക്കാം. സൈഡ് മൗണ്ടഡ് ആണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍. SD CARD ഉപയോഗിച്ച് മെമ്മറി 1 TB വരെ വര്‍ധിപ്പിക്കാം.
- 50 എംപിയുടെ പ്രധാന ക്യാമറയും 8 എംപിയുടെ അള്‍ട്രാവൈഡ് ലെന്‍സും അടങ്ങിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് Redmi Note 11T 5G എത്തുന്നത്.16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
- 33 വാട്ടിൻ്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്റേത്. ആന്‍ഡ്രോയിഡ് 12 അധിഷ്ഠിച MIUI 12.5 ഒഎസിലാണ് ഫോണിൻ്റെ പ്രവര്‍ത്തനം.
Next Story
Videos