നിങ്ങളുടെ കയ്യിലെ ഫോൺ എം ഐ ബ്രാൻഡ് ആണോ? ഈ ബ്രാൻഡ് ഇനി ഉണ്ടാവില്ല!

എം ഐ യോട് ബൈ പറഞ്ഞ് ഷവോമി!
നിങ്ങളുടെ കയ്യിലെ ഫോൺ എം ഐ ബ്രാൻഡ് ആണോ? ഈ ബ്രാൻഡ് ഇനി ഉണ്ടാവില്ല!
Published on

ഇനി ലോഞ്ച്​ ചെയ്യാനിരിക്കുന്ന എംഐ മിക്സ് സീരീസിലെ 'മിക്​സ്​ 4' എന്ന ഫോൺ​ 'ഷവോമി മിക്​സ്​ 4' എന്ന പേരിലായിരിക്കും അവതരിപ്പിക്കുക.

ചൈനയിലെ ബീജിങ്​ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി 10വർഷമായി പിന്തുടരുന്ന തങ്ങളുടെ എംഐ ബ്രാന്‍റിങ് ആണ് ഒഴിവാക്കുന്നത്.

ഫോണില്‍ മാത്രമല്ല സ്മാര്‍ട്ട് ടിവി‍, ഫിറ്റ്‌നസ് ബാന്‍ഡ്‍, ലാപ്ടോപ്, സ്മാര്‍ട് വാച്ച്‍ തുടങ്ങി മിക്ക ഷവോമി ഉത്പന്നങ്ങളിലും എംഐ ബ്രാന്‍ഡിങുണ്ട്. ഇനി ഷവോമി എന്ന പേരിലാണ് ഈ ഉത്പന്നങ്ങള്‍ പുറത്തിറക്കുക.

ബജറ്റ്​ ഫോണുകൾ ആണ് ആദ്യം എംഐ ബ്രാൻഡിന്​ കീഴിൽ ലോഞ്ജ് ചെയ്തിരുന്നത്.

ഇപ്പോൾ പവർ ബാങ്ക്​ മുതൽ ലാപ്​ടോപ് വരെ ലഭ്യമാണ്​​​. പ്രീമിയം കാറ്റഗറിയിലുള്ള പ്രൊഡക്​റ്റുകൾ ഷവോമി അവതരിപ്പിച്ചിരുന്നത്​ എംഐയുടെ കീഴിലായിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി തങ്ങളുടെ ഉത്പന്നങ്ങളിൽ പതിച്ചിരുന്ന എംഐ എന്ന ബ്രാൻഡിങിന്​ പകരം ഇനിയങ്ങോട്ട്​ ഷവോമി എന്ന ബ്രാൻഡിങ്​ മതിയെന്നാണ്​ കമ്പനിയുടെ നിലപാട്.

അതേസമയം ഷവോമിയുടെ റെഡ്മി ബ്രാന്‍ഡ് നിലനിര്‍ത്തും. യുവാക്കളെ ലക്ഷ്യമിട്ട് ആകര്‍ഷകമായ വിലയില്‍ പുതുമകളോടെ റെഡ്മി ഫോണുകള്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.

'2021 മൂന്നാം പാദം മുതൽ ഷവോമിയുടെ ഉത്​പന്ന സീരീസായ എംഐ ഷവോമി എന്ന് പുനർനാമകരണം ചെയ്യപ്പെടും. ഈ മാറ്റത്തോടെ തങ്ങളുടെ ആഗോളതലത്തിലുള്ള ബ്രാൻഡ് ഏകീകരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷ​. ഈ മാറ്റം എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരാൻ കുറച്ച് സമയമെടുത്തേക്കാം,' ഷവോമി വക്താവിനെ ഉദ്ധരിച്ച്​ മാധ്യമങ്ങള്‍ റിപ്പോർട്ട്​ ചെയ്​തു.

തങ്ങളുടെ കമ്പനിയുടെ പേര് ഇപ്പോൾ വേണ്ടത്ര തിരിച്ചറിയപ്പെടുന്നുണ്ടെന്നും അതുകൊണ്ട് ഇനി ഷവോമി എന്ന പേര് മതിയെന്നുമാണ് കമ്പനിയുടെ തീരുമാനം. എംഐ ഹോം സ്റ്റോറുകളിൽ എംഐ ബ്രാൻഡ് ലോഗോ ഉപയോഗിക്കുന്നത് തുടരും. 2011 ആഗസ്തിലാണ് ഷവോമിയുടെ ആദ്യത്തെ ഐഎ സ്​മാർട്ട്​ഫോൺ വിപണിയിലെത്തിയത്​. സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി മാറി.

ബ്രാൻഡ് മാറിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നു ഷവോമി ഫോണുകളുടെ റീറ്റയിൽ ഷോപ്പായ തിരുവനന്തപുരം QRS ന്റെ മാനേജർ അജിത് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com