കുട്ടികള്‍ക്കുള്ള എം.ഐ ട്രക്ക് ബില്‍ഡറുമായി ഷവോമി; വിലയിലും കുറവ്

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ വിപണി വിപുലമാക്കുന്നു. വ്യത്യസ്തമായ ഉല്‍പ്പന്ന നിരയിലേക്കാണ് ഷവോമി കടന്നിരിക്കുന്നത്. ഇതിനോടകം തന്നെ ഷവോമിയുടെ സ്മാര്‍ട്ട് ബള്‍ബ്, ട്രിമ്മര്‍ എന്നിവ ശ്രദ്ധ നേടിയിരുന്നു.

ഇതാ അതിനുശേഷം കുട്ടികള്‍ക്കുള്ള എം.ഐ ട്രക്ക് ബില്‍ഡറാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 1199 രൂപയ്ക്കാണ് ഷവോമി ഉല്‍പ്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഈ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് ലാഭകരകമായ രീതിയില്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നത്.

ഈ ട്രക്ക് ബില്‍ഡര്‍ ഉപയോഗിച്ച് ട്രക്കോ ബുള്‍ഡോസറോ നിര്‍മിക്കാം. എളുപ്പത്തില്‍ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ ബ്ലോക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 25 ഓടെ ട്രക്ക് ബില്‍ഡറുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.

Related Articles
Next Story
Videos
Share it