ഫോണ്‍ ഇടയ്ക്കിടയ്ക്ക് ശല്യമാകാറുണ്ടോ...? വഴിയുണ്ട്
സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങളുടെ സമയം അനാവശ്യമായി അപഹരിക്കാറുണ്ടെന്ന് തോന്നാറുണ്ടോ. അത്യാവശ്യത്തിന് എന്തെങ്കിലും തെരയാനായി ഫോണില്‍ ഇന്റര്‍നെറ്റ് ഓണാക്കുമ്പോള്‍ വരുന്ന എണ്ണമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ നോക്കി ഇരിക്കുന്ന ആളോണോ നിങ്ങള്‍.
do not disturb ഓപ്ഷന്‍ ഉപയോഗിക്ക് ചില സമയങ്ങളിലൊക്കെ നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളിലെ നോട്ടിഫിക്കേഷന്‍ ശല്യം ഒരു പരിധിവരെ ഒഴിവാക്കാം. എന്നാല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളില്‍ ഇത്തിരികൂടി കടന്ന് ചിന്തിക്കുകയാണ് ഗൂഗിളും ആപ്പിളും.
ഗൂഗിളിന്റെ 'ഡിജിറ്റല്‍ വെൽ ബീംഗ്'
ഡിജിറ്റല്‍ വെല്‍ബീയിംഗ് എന്ന ഓപ്ഷന്‍ ആണ് ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 12 വേര്‍ഷനിലൂടെ ഗൂഗിള്‍ അവതരിപ്പിക്കുന്നു. സെറ്റിംഗ്‌സില്‍ wellbeing & parent controls എന്ന ഓപ്ഷനില്‍ പോയി നിങ്ങള്‍ക്ക് നേരിട്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഡിജിറ്റല്‍ വെല്‍ബീയിംഗ് ഓപ്ഷനില്‍ നിന്ന് ഫോക്കസ് മോഡ് തിരഞ്ഞെടുത്താല്‍ ആപ്പുകള്‍ നോട്ടിഫിക്കന്‍ നല്‍കുന്ന സമയവും തിയതിയും മറ്റും നിങ്ങല്‍ക്ക് തീരുമാനിക്കാം. ആപ്പുകള്‍ അനാവശ്യമായി നോട്ടിഫിക്കേഷനുകള്‍ നല്‍കുന്നതും ശ്രദ്ധതിരിക്കുന്നതും ഒഴിവാക്കാന്‍ വളരെ എളുപ്പം ആക്ടിവേറ്റ് ചെയ്യാവുന്ന രീതിയിലാണ് ഗൂഗിള്‍ ഈ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ബെഡ് ടൈം മോഡ്, ഡാഷ് ബോഡ് എന്നീ മോഡുകളും ഉണ്ട്. നിങ്ങള്‍ക്ക് വന്ന നോട്ടിഫിക്കേഷനുകള്‍ ഓരോ ആപ്പിലും ചിലവഴിച്ച സമയം തുടങ്ങിയ കാര്യങ്ങളും അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് 11ലും ഈ സൗകര്യങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്.
ഐഒഎസ് 15
ഗൂഗിളിന് സമാനമായ ഓപ്ഷനാണ് ഐഒഎസ് 15നില്‍ ആപ്പിളും നല്‍കുന്നത്. എന്നാല്‍ ഗൂഗിളിനെക്കാള്‍ ഒരുപടി കൂടി കടന്ന് ഫോണ്‍കോളുകളെ നിയന്ത്രിക്കാനുള്ള സൗകര്യവും ഐഒഎസ് 15ല്‍ ഒരുക്കിയിട്ടുണ്ട്.ഏതൊക്കെ ആപ്പുകള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാം, ആര്‍ക്കൊക്കെ നിങ്ങളെ വിളിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഈ ഓപ്ഷന്‍ ഉപയോഗിച്ച് സെറ്റ് ചെയ്ത് വെക്കാം. നിങ്ങളെ വിളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫോക്കസ് സ്റ്റാറ്റസും മറ്റും ടെക്‌സ്റ്റ് മെസേജായി ചെല്ലും. ഇതിലൂടെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയവും വിളിക്കുന്ന ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.