

വേറിട്ട രൂപകല്‍പ്പനയിലൂടെ ശ്രദ്ധ നേടിയ 'നത്തിങ്' (Nothing) ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ 'നത്തിങ് ഫോണ്‍ 3എ ലൈറ്റ്' (Nothing Phone 3a Lite) വിപണിയില്‍ അവതരിപ്പിച്ചു. ഫോണ്‍ ത്രി ശ്രേണിയില്‍ നത്തിംഗ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ ആണിത്. ഈ സീരീസില്‍ ഫോണ്‍ 3, ഫോണ്‍ 3എ പ്രോ, ഫോണ്‍ 3എ എന്നിവ ഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
നത്തിങ്ങിന്റെ മുഖമുദ്രയായ ട്രാന്‍സ്പരന്റ് ഡിസൈനും നോട്ടിഫിക്കേഷന്‍ ലൈറ്റായ ഗ്ലിഫ് ലൈറ്റും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എസന്‍ഷ്യല്‍ കീ/എസന്‍ഷ്യല്‍ സ്‌പേസ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.
6.77 ഇഞ്ച് വലിപ്പമുള്ള ഫ്‌ളെക്‌സിബിള്‍ അമോലെഡ് (AMOLED) ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 120 Hz റിഫ്രഷ് റേറ്റ്, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. മുന്‍വശത്തും പിന്നിലുമായി പാണ്ട ഗ്ലാസിന്റെ സംരക്ഷണം നല്‍കിയിരിക്കുന്നു. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുമെന്ന് ഉറപ്പു വരുത്തുന്ന IP54 റേറ്റിംഗും ഉണ്ട്.
മീഡിയാടെക് പുറത്തിറക്കിയ Dimensity 7300 Pro പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 GB റാമിലും 256 GB വരെ സ്റ്റോറേജിലും (2 TB വരെ മൈക്രോ എസ്.ഡി. കാര്‍ഡ് വഴി വികസിപ്പിക്കാം) നത്തിങ് ഫോണ്‍ 3എ ലൈറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5ലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. മൂന്ന് വര്‍ഷത്തെ OS അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പിന്നില്‍ 50 MP പ്രധാന സാംസങ് സെന്‍സറും, 8 MP അള്‍ട്രാ വൈഡ് ലെന്‍സും, 2 MP മാക്രോ ക്യാമറയുമുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫികള്‍ക്കായി 16 MP ഫ്രണ്ട് ലെന്‍സുമുണ്ട്.
5,000 mAh ബാറ്ററിക്ക് 33W ചാര്‍ജിംഗ് സപ്പോര്‍ട്ടും 5W റിവേഴ്‌സ് ചാര്‍ജിംഗും ഉണ്ട്. എന്നാല്‍, ചാര്‍ജര്‍ ബോക്സില്‍ ഉള്‍പ്പെടുന്നില്ല.
നത്തിങ് ഫോണ്‍ 3എ ലൈറ്റ് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. 8 GB റാം + 128 GB സ്റ്റോറേജ് ഉള്ളതിന് 20,999 രൂപയാണ് വില. 8 GB റാം + 256 GB സ്റ്റോറേജ് വരുന്നതിന് 22,999 രൂപയാകും
കറുപ്പ് , വെള്ള, നീല നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഡിസംബര്‍ 5 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, വിജയ് സെയില്‍സ്, ക്രോമ, മറ്റ് പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
Nothing launches Phone 3a Lite in India with transparent design, AMOLED display, and triple camera setup.
Read DhanamOnline in English
Subscribe to Dhanam Magazine