കൊല്ലത്തുണ്ട് ഒരു 'മിനി മൂന്നാര്‍'; കെ.എസ്.ആര്‍.ടി.സിയില്‍ പോയി വരാം 770 രൂപയ്ക്ക്

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് കീഴിലുള്ള മൂന്നാര്‍, വാഗമണ്‍ പാക്കേജുകള്‍ സൂപ്പര്‍ ഹിറ്റ് ആണ്. കൊല്ലത്തും വാഗമണിലും ആനവണ്ടിയില്‍ കയറി കാഴ്ച കാണാനെത്തുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ തേയിലത്തോട്ടത്തിലൂടെയുള്ള പുതിയൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. കൊല്ലം ജില്ലയിലെ അമ്പനാട് ആണ് സ്ഥലം. കാലാവസ്ഥ കൊണ്ടും തേയിലത്തോട്ടങ്ങളുടെ പച്ചപ്പരവതാനി തീര്‍ത്ത ഭംഗി കൊണ്ടും പ്രശസ്തമാണ് അമ്പനാട്. ശരിക്കും തെക്കന്‍ കേരളത്തിലെ മിനി മൂന്നാര്‍ എന്നു പറയാം.

Also Read : ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാടിവിളിച്ച് ശ്രീലങ്ക; വീസ ഫ്രീ!

അവധിദിവസം അമ്പനാട് പോകാം

ഗ്രാമ്പൂ കൃഷി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന സ്ഥലമായ അമ്പനാട് തെന്‍മലയ്ക്ക് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് മൂന്നാറിലേക്കെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ എത്താവുന്നത് കൊണ്ട് തന്നെ വണ്‍ഡേ ട്രിപ്പ് ആയി അമ്പനാട് ട്രിപ്പ് ബുക്ക് ചെയ്യാവുന്നതാണ്.

രാവിലെ ആറുമണിക്ക് കൊല്ലത്തുനിന്ന് തിരിച്ച് പുനലൂര്‍ തൂക്കുപാലത്തിലേക്ക് എത്തുന്നു. പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പാലം കിഴക്കന്‍ മലയോരമേഖലയെ ആറ്റിന് മറുകരയിലുള്ള പ്രദേശവുമായി ബന്ധപ്പിച്ചിരുന്നതായിരുന്നു. പിന്നീട് ചാലിയക്കരയും മാമ്പഴത്തറ റൂട്ടിലൂടെ അമ്പനാട് എസ്റ്റേറ്റിലേക്കും യാത്രക്കാരെ എത്തിക്കും.

Also Read : സെഞ്ച്വറിയടിച്ച് ചെറിയ ഉള്ളി; അടുക്കളയില്‍ നിന്ന് ഔട്ട്!

തേയിലത്തോട്ടവും തേയില ഫാക്റ്ററിയുമുള്‍പ്പെടുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. ചാലിയേക്കര - മാമ്പഴത്തറ റൂട്ട് വന്യ ജീവി സംരംക്ഷണ പ്രദേശം കൂടിയാണ്. ആന, കാട്ടുപോത്ത്, മാന്‍, മലയണ്ണാന്‍, മയിലുകള്‍ എന്നിവയെല്ലാം ഈ വനവീഥികളില്‍ യാത്രികര്‍ക്ക് കൗതുകം പകരുന്ന കാഴിചകളാകും.

ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിലുള്ള പാലരുവിയാണ് അടുത്ത സ്‌പോട്ട്. കഴുത്തുരുട്ടി വഴി പാലരുവിയും സന്ദര്‍ശിക്കും. കഴുത്തുരുട്ടി വഴി പാലരുവിയെത്തുന്നതും വന വീഥികളിലൂടെയാണ്. 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു പതിക്കുന്നത്. ഇതിനാല്‍ തന്നെ പാലരുവി കേരളത്തിലെ പ്രധാന ടൂറിസം സ്‌പോട്ടുകളില്‍ ഒന്നാണ്. എന്നാല്‍ യാത്രികരുടെ തിരക്കും അത്ര ഇല്ല.

വെള്ളച്ചാട്ടത്തിനുശേഷം തെന്മല ഇക്കോ ടൂറിസം സെന്ററിലേക്കാണ് യാത്ര. അതിനുശേഷം വൈകിട്ടോടെ തിരികെ കൊല്ലം കെ.എസ്.ആര്‍.ടി.സിയിലേക്ക്.

യാത്ര ചാര്‍ജ്, എന്‍ട്രി ഫീസുകള്‍ എല്ലാം ചേര്‍ത്ത് കൊല്ലത്തു നിന്ന് 770 രൂപയാണ് ചാര്‍ജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474-275 2008

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it