സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Pirates of Silicon Valley (1999)

Pirates of Silicon Valley (1999)

IMDb RATING: 7.30
Director: Martyn Burke
ഉട്ടോപ്യന്‍ ഐഡിയകള്‍ പ്രാവര്‍ത്തികമാക്കി ലോകം കീഴടക്കിയ രണ്ട് സംരംഭകരുടെ ജീവിതകഥകളിലൂടെ കടന്നുപോകാത്ത ബിസിനസുകാര്‍ കുറവായിരിക്കും- ബില്‍ഗേറ്റ്സും, സ്റ്റീവ് ജോബ്സും. ആപ്പിളെന്ന മഹാവിപ്ലവത്തിന് തുടക്കമിട്ട സ്റ്റീവ് ജോബ്സും മൈകോസോഫ്റ്റെന്ന അതിഭീമന് ജീവന്‍ നല്‍കിയ ബില്‍ഗേറ്റ്സും ബിസിനസുകാര്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. കംപ്യൂട്ടര്‍, മൊബീല്‍ മേഖലയെത്തന്നെ പാടേ അട്ടിമറിക്കുന്നതായിരുന്നു ഇരുവരുടെയും കണ്ടുപിടുത്തങ്ങള്‍, നടപ്പിലാക്കലുകള്‍. രണ്ട് പേരുടെ സ്വപ്നങ്ങളിലൂടെ ലോകം മാറിയപ്പോള്‍, അനന്തസാധ്യതകളുടെ സാഗരം തന്നെയാണ് ലോകജനതയ്ക്ക് മുന്നില്‍ പരന്നത്. പ്രചോദനാത്മകമായ ഇവരുടെ കഥ പറയുന്ന സിനിമ ഏതൊരു ബിസിനസുകാരനും സംരംഭകനും ഊര്‍ജം തന്നെയായിരിക്കും.

അടുത്ത സിനിമ അടുത്തയാഴ്ചയില്‍

കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it