കുറഞ്ഞ മുതല്‍ മുടക്കില്‍ ഇപ്പോള്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍

സ്വന്തമായൊരു ബിസിനസ് കെട്ടിപ്പടുക്കണമെന്ന ചിന്തയിലാണോ? കുറഞ്ഞ മുതല്‍ മുടക്കിലും റിസ്‌കിലും സ്വന്തം നാട്ടില്‍, താല്‍പ്പര്യമുള്ള മേഖലയില്‍ ബിസിനസ് തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. എങ്ങനെയെന്നല്ലേ? അതത് മേഖലയിലെ മികച്ച കമ്പനികളുടെ ഫ്രാഞ്ചൈസി എടുത്തുകൊണ്ട്.

ഫ്രാഞ്ചൈസി എടുക്കുമ്പോള്‍ എന്തൊക്കെ അറിയണം?
നല്ലൊരു കമ്പനിയുടെ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ പാര്‍ട്ണറാകുക, ഫ്രാഞ്ചൈസി എടുക്കുക എന്നത് ലളിതമായ കാര്യമല്ല. പഠിച്ച് ചെയ്തില്ലെങ്കില്‍ പണി പാളും. ഫ്രാഞ്ചൈസിംഗിനെ മനസ്സിലാക്കി വേണം ആ ബിസിനസ് ചെയ്യാന്‍.

ഫ്രാഞ്ചൈസി ബിസിനസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള അവസരമൊരുക്കുകയാണ് ധനം. ഡിസംബര്‍ നാലിന് കൊച്ചിയിലെ റാഡിസണ്‍ ബഌ ഹോട്ടലില്‍ നടക്കുന്ന ഏകദിന ശില്‍പ്പശാലയില്‍ ഈ രംഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായി വിവരിക്കും.

ഫ്രാഞ്ചൈസി രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിംഗ് റൈറ്റ് വേയുമായി ചേര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഇവര്‍ നയിക്കും
ഇന്ത്യയിലെ പ്രമുഖ ഫ്രാഞ്ചൈസിംഗ് കോച്ചും രാജ്യത്തെ ഒട്ടനവധി പ്രമുഖ ബ്രാന്‍ഡുകളുടെ വളര്‍ച്ചാപാതയില്‍ നിര്‍ണായസ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായിയാണ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിക്കുന്ന ഒരു ഫാക്കല്‍റ്റി. ഫ്രാഞ്ചൈസി മാനേജ്‌മെന്റിമെന്റില്‍ പി എച്ച് ഡി ബിരുദം നേടിയ ഡോ. ചാക്കോച്ചന്‍ മത്തായിക്കൊപ്പം എന്റര്‍പ്രണേറിയല്‍ കോച്ചും ട്രെയ്‌നറും മോട്ടിവേഷണല്‍ സ്പീക്കറുമായ മാത്യുവും ചേരുന്നു
ആര്‍ക്കൊക്കെ പങ്കെടുക്കാം?
  • സ്വന്തമായി ഒരു സംരംഭം നടത്തുന്നവര്‍
  • സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍
  • സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍
  • ബ്രാന്‍ഡ് ഉടമകള്‍
പങ്കെടുക്കാന്‍ എന്തുചെയ്യണം?
സിസംബര്‍ നാലിന് രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെയാണ് ശില്‍പ്പശാല നടക്കുന്നത്. പങ്കെടുക്കാന്‍ നികുതി ഉള്‍പ്പെടെ 7,080 രൂപയാണ് ഫീസ്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുംdhanamonline.com സന്ദര്‍ശിക്കുക.

ഫോണ്‍: 0484 2316494/ 8086582510


Related Articles
Next Story
Videos
Share it