Begin typing your search above and press return to search.
സൈബറിടം, അമളിയിടം; ഓൺലൈനായി വരും ഷോപ്പിങ്, ബാങ്കിങ് തട്ടിപ്പുകൾ
സാമ്പത്തിക തട്ടിപ്പുകൾ പല വിധത്തിലാണ് ഓൺലൈനിലൂടെ കടന്നു വരുന്നത്. ദിവസം കഴിയുന്തോറും തട്ടിപ്പിന്റെ വഴികൾ പെരുകുകയാണ്. ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ക്രെഡിറ്റ്/ഡബിറ്റ് കാർഡ് തട്ടിപ്പുകൾ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ എന്നിവ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെടുന്നു.
ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പു വളരെ വ്യാപകം. നിങ്ങൾക്ക് ആവശ്യമുള്ള ഉല്പന്നങ്ങൾ വെബ്സൈറ്റുകൾ മുഖേന നേരിട്ട് ഓർഡർ ചെയ്തു വരുത്തിക്കാൻ ഇന്ന് ലളിതമായ ഓൺലൈൻ സംവിധാനങ്ങളുണ്ട്. എന്നാൽ ഓൺലൈനിൽ കുടിയേറിയ തട്ടിപ്പുകാർ നിങ്ങളെ വ്യാജവെബ്സൈറ്റുകളിൽ എത്തിച്ച് പണം തട്ടിയെടുക്കുന്നു. ഉല്പന്നങ്ങൾ നൽകാതിരിക്കുകയോ നിലവാരം കുറഞ്ഞത് നൽകുകയോ ആണ് ഇതിന്റെ ഒരു രീതി. ഓർഡർ ചെയ്യുന്ന വെബ്സൈറ്റുകൾ ആധികാരികത ഉള്ളതാണോ എന്ന് പരിശോധിക്കുക എന്നതാണ് പ്രധാനം. ശരാശരി വിപണിയെക്കാൾ വിലക്കുറവും മറ്റു പ്രലോഭനങ്ങളും വാഗ്ദാനം ചെയ്താൽ, അത് തട്ടിപ്പായിരിക്കുമെന്ന് സംശയിക്കുക. അസാധാരണമായ വാഗ്ദാനങ്ങൾ അവഗണിക്കുക. പരിധി വിട്ട ലാഭം വാഗ്ദാനം ചെയ്യുന്നിടത്ത് ഉയർന്ന അപായവും ഉണ്ടാകുമെന്ന് അറിയുക.
ഡബിറ്റ്-ക്രെഡിറ്റ് കാർഡു വിവരങ്ങൾ ശേഖരിച്ചു പണം തട്ടിയെടുക്കുന്നതാണ് തട്ടിപ്പിന്റെ മറ്റൊരു രീതി. സാധനങ്ങൾ ഓർഡർ ചെയ്യുകയും, കാർഡ് വിവരങ്ങൾ വെച്ച് അതിനുള്ള പണം നൽകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സൂക്ഷിക്കണം. കാർഡ് വിവരങ്ങൾ ആരുമായും പങ്കിടരുത്. വ്യക്തിവിവരങ്ങൾ മോഷ്ടിച്ച് നടത്തുന്ന മറ്റൊരുതരം തട്ടിപ്പാണ് ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്. ജാഗ്രതയോടും വേണ്ടത്ര മുൻകരുതലുകൾ എടുത്തുകൊണ്ടും ഓൺലൈൻ പ്രവർത്തങ്ങൾ നടത്തുക.
എങ്ങനെ പ്രതിരോധിക്കാം?
ഓൺലൈൻ തട്ടിപ്പുകളിൽ ചെന്നു പെടാതിരിക്കാൻ ഓൺലൈൻ രീതി തന്നെ ഉപേക്ഷിക്കണം എന്നൊന്നുമില്ല. സൂക്ഷിച്ചാൽ മതി.
-സുരക്ഷിതമായ വെബ്സൈറ്റുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുക
-തട്ടിപ്പിൽ കുടുങ്ങിയാൽ ഉടൻ ബാങ്കുമായി ബന്ധപെടുക
-അക്കൗണ്ട്/കാർഡ് ഉടനെ ബ്ലോക്ക് ചെയ്യുക
-ബാങ്കിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു പ്രവർത്തിക്കുക
-ടോൾ ഫ്രീ നമ്പർ 1930ൽ വിളിച്ചു വിവരങ്ങൽ രജിസ്റ്റർ ചെയ്യുക
വ്യക്തിഗത സുരക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ
വ്യക്തികളുടെ ആധാർ, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളാണിവ. ഇതുപോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഓൺലൈനിലൂടെ പങ്കിടരുത്.ഏതെങ്കിലും കാരണവശാൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ ആധാർ പാൻ തുടങ്ങിയവ പുതുതായി എടുക്കുക.
നിങ്ങളെ ഓൺലൈനിൽ നിർത്തി അറസ്റ്റു ചെയ്യാൻ കഴിയുമോ? അതു പറ്റില്ല. പക്ഷേ, വെർച്വലായി അറസ്റ്റു ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞ് കുടുക്കുന്ന തട്ടിപ്പുകാരുണ്ട്. കേട്ടാൽ തന്നെ ചിരി വരുന്ന അറസ്റ്റ്-കോടതി നടപടികൾ. അതേക്കുറിച്ച് നാളെ.
Next Story
Videos