ഓഫീസ് സെറ്റപ്പുകള്‍ക്കുമുണ്ട് ഗുണങ്ങളും ദോഷങ്ങളും; സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്

തൊഴിലിടം എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നത് ബിസിനസിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. അതിനു കാരണം ബിസിനസില്‍ വരുമാനം ഉണ്ടായാലും ഇല്ലെങ്കിലും ഓഫീസ് വാടക, വൈദ്യുതി ചാര്‍ജ്, മെയ്ന്റനന്‍സ് തുടങ്ങി ഒഴിവാക്കാന്‍ കഴിയാത്ത ചെലവുകള്‍ തൊഴിലിടം സൃഷ്ടിക്കുന്നു എന്നതാണ്. 2020ന് ശേഷം തൊഴിലിടം തിരഞ്ഞെടുക്കുന്നതില്‍ സംരംഭകരുടെ മുന്നില്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചില ഓപ്ഷനുകളും അവയുടെ ഗുണങ്ങളും പോരായ്മകളും നോക്കാം.

1. വര്‍ക്ക് ഫ്രം ഹോം (WHF):

വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ആശയം വലിയ രീതിയിലുള്ള സ്വീകാര്യത കൈവരിച്ചിരിക്കുന്നു, പ്രത്യേകിച്ചും തടസങ്ങളില്ലാത്ത ആശയ വിനിമയത്തിനുള്ള സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യയിലെ പുരോഗതി. വീടിനകത്തു തന്നെ വ്യക്തിഗതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് ഏതുസമയത്തും ജോലിയെടുക്കാനുള്ള സൗകര്യം WFH രീതി നല്‍കുന്നു. എന്നിരുന്നാലും ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിനും ഒറ്റപ്പെടലിന്റെ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും ഇതിന് അച്ചടക്കവും ഫലപ്രദമായ സമയ മാനേജുമെന്റും (Time Management) ആവശ്യമാണ്.

ഗുണങ്ങള്‍:

1. യാത്രചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ സമയവും യാത്രാ ചെലവും ലാഭിക്കാം.

2. ഇഷ്ടമുള്ള സമയത്ത് ജോലിയെടുക്കാന്‍ സൗകര്യമുള്ളതിനാല്‍ മറ്റ് വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാനും സാധിക്കും.

3. വാടക, യാത്ര, പുറമെനിന്നുള്ള ഭക്ഷണം തുടങ്ങിയവ ഇല്ലാത്തതിനാല്‍ വലിയൊരു തുക ലാഭിക്കാനും സാധിക്കും.

ദോഷങ്ങള്‍:

1 ജോലിസ്ഥലവും താമസസ്ഥലവും ഒന്നായതിനാല്‍ ജോലിയില്‍നിന്നും വിട്ടുനില്‍ക്കുക പ്രയാസകരമാകും.

2 തനിച്ച് ജോലിചെയ്യേണ്ട അവസ്ഥ വരുന്നതിനാല്‍ ഒറ്റപെടലിനും അതുവഴി അധിക സമ്മര്‍ദ്ദത്തിനും സാധ്യതയുണ്ട്. കൂടാതെ വീട്ടിലുള്ള മറ്റുള്ളവരുടെ ഇടപെടലുകള്‍ ജോലിയെ തടസപെടുത്താം.

3 പ്രത്യേകമായി ഒരു ബിസിനസ് വിലാസം ഇല്ലാത്തനിനാല്‍ അത് പ്രൊഫെഷണലിസത്തെ സാരമായി ബാധിച്ചേക്കാം.

2. Shared Space:

പരമ്പരാഗത ഓഫീസ് ഘടനകള്‍ക്ക് പുറത്ത് പ്രൊഫഷണല്‍ അന്തരീക്ഷം തേടുന്നവര്‍ക്ക് ഒരു ബദലായി കോ-വര്‍ക്കിംഗ് ഇടങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരേ സമയം വിവിധ ടീമുകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഇടങ്ങളും കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ഇവ നല്‍കുന്നു. ഈ ഓപ്ഷന്‍ ഫ്രീലാന്‍സര്‍മാര്‍, സംരംഭകര്‍, റിമോട്ട് വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് അനുയോജ്യമാണ്.

ഗുണങ്ങള്‍:

1. ഓഫീസ് സ്‌പേസ്, ഫര്‍ണിച്ചര്‍, വൈദ്യുതി, പാര്‍ക്കിംഗ് സ്‌പേസ് തുടങ്ങിയവ വാടകയ്ക്ക് പങ്കിടുന്നതിനാല്‍ ബജറ്റിന് അനുസരിച്ച ഇടങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

2. പല ബിസിനസുകളും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ നെറ്റ്‌വര്‍ക്കിംഗിന് വലിയൊരു സാധ്യതയുണ്ട്.

3. ഉയര്‍ന്ന നിലവാരമുള്ള ഓഫീസ് ഉപകരണങ്ങള്‍, മീറ്റിംഗ് റൂമുകള്‍, നെറ്റ്വര്‍ക്കിംഗ് ഇവന്റുകള്‍ എന്നിവയുള്‍പ്പെടെ ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്നു.

4. അറ്റകുറ്റപ്പണികള്‍, യൂട്ടിലിറ്റികള്‍, ക്ലീനിംഗ് എന്നിവയെല്ലാം ഈ സ്‌പേസ് നല്‍കുന്നവര്‍ തന്നെ കൈകാര്യം ചെയ്യുന്നു. ഓഫീസ് മെയ്ന്റനന്‍സിന്റെ തലവേദനകളില്ലാതെ വ്യക്തികളെ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും.

ദോഷങ്ങള്‍:

1. തുറന്ന ഓഫീസ് സ്പേസ് ആയതിനാൽ അവിടെ സ്വകാര്യത കുറവായതിനാല്‍ ചില ബിസിനസുകള്‍ക്ക് അനുയോജ്യമാകില്ല.

2. ക്ലയന്റുകള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കേണ്ട തരത്തിലുള്ള ബിസിനസാണെങ്കില്‍ അതിന് ഇത്തരം ഇടങ്ങള്‍ അനുയോജ്യമല്ല.

3. ഒരു കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഫീസുകളുമായി വര്‍ക്ക് സ്‌പേസ് പങ്കിടേണ്ടി വരുന്നത് കൊണ്ട് തന്നെ തിരക്കേറിയ സമയങ്ങളില്‍ സ്ഥല ലഭ്യതയുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനിടയുണ്ട്. പ്രത്യേകിച്ചും തിരക്കേറിയ ജോലി സമയങ്ങളില്‍. അനുയോജ്യമായ ഒരു സ്ഥലമോ കോണ്‍ഫറന്‍സ് മുറിയോ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതും ഉല്‍പ്പാദനക്ഷമതയെയും ഷെഡ്യൂളിംഗിനെയും ബാധിച്ചേക്കാം.

3. പ്രൈവറ്റ് വർക്സ്പേസ്:

സ്വകാര്യ വര്‍ക്‌സ്‌പേസുകള്‍ ഒരു വ്യക്തിഗത ഓഫീസ് അല്ലെങ്കില്‍ എല്ലാ സജീകരണങ്ങളോടും കൂടിയ മുറിയോ ആവാം. അത് വ്യക്തികള്‍ക്കും ചെറിയ ഗ്രൂപ്പുകള്‍ക്കും ഒതുങ്ങിയ തൊഴില്‍ അന്തരീക്ഷം നല്‍കുന്നു. ഷെയറിംഗ് സ്‌പേസില്‍ നിന്ന് സ്വന്തമായൊരു ഓഫീസ് ഉള്ളത് പോലെ സ്വകാര്യതയും നല്‍കുന്നു.

ഗുണങ്ങള്‍:

1. സ്വകാര്യ വര്‍ക്ക്സ്‌പേസുകളുടെ പ്രധാന നേട്ടം അവര്‍ നല്‍കുന്ന സ്വകാര്യതയാണ്. ധാരാളം പേര്‍ ഇരിക്കുന്ന ഷെയേഡ് സ്‌പേസുകളെക്കാള്‍ ജോലിക്കും മീറ്റിംഗുകള്‍ക്കുമെല്ലാം സ്വകാര്യത ഉറപ്പു വരുത്തുന്ന ഇടങ്ങളാണിത്.

2. സംരംഭകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് സ്വകാര്യ വര്‍ക്ക്സ്പേസ് ഇഷ്ടാനുസൃതമാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരുക്കിയിട്ടുള്ള ഇന്റീരിയര്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുള്‍പ്പെടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായേക്കാം.

3. പ്രത്യേക ഓഫീസ് അഡ്രസ് ലഭിക്കുന്നതിനാല്‍ അത് ബിസിനസിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കും.

ദോഷങ്ങള്‍:

1. ഷെയേഡ് വര്‍ക്‌സ്‌പേസുകളെ അപേക്ഷിച്ച് സ്വകാര്യ വര്‍ക്കസ്‌പേസുകള്‍ക്ക് ഉയര്‍ന്ന ചെലവാണുള്ളത്.

2. സ്വകാര്യ വര്‍ക്‌സ്‌പേസുകൾ മറ്റ് പ്രസ്ഥാനങ്ങളുമായുള്ള സഹകരണത്തിനുമുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തിയേക്കാം.

4. വെര്‍ച്വല്‍ അഡ്രസ്:

ഒരു ചെറുകിട ബിസിനസിനുള്ള ഏറ്റവും വലിയ ചെലവുകളില്‍ ഒന്നായിരിക്കും ഓഫീസ് സെറ്റ് ചെയ്യാനായി വരുന്ന തുക. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക്. ഇതിലുള്ള ഒരു പരിഹാരം ഒരു വെര്‍ച്വല്‍ ഓഫീസാണ്. വിശ്വാസ്യത നിലനിര്‍ത്തുന്നതോടൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കി മികച്ച ഉപഭോക്താക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന ഓഫീസ് സെറ്റപ്പാണിത്. സംരംഭകര്‍ക്ക് എവിടെയിരുന്നും ജോലി ചെയ്യാം, എന്നാല്‍ ഒരു രജിസ്റ്റേഡ് ഓഫീസിന്റെ എല്ലാ ഔദ്യോഗിക പദവികളും സ്വന്തമാക്കുകയും ചെയ്യാം.

Author Details :

Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

info@sijurajan.com

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it