

ഒരു ദിവസം അര മണിക്കൂര്‍ വായിക്കുന്നത് വലിയ കാര്യമായി തോന്നില്ല. ആഴ്ചയിലൊരിക്കല്‍ സ്വന്തം വരവും ചെലവും പരിശോധിക്കുന്നതും അത്ര ആവേശകരമല്ല. പക്ഷേ, മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ ഈ ചെറിയ പ്രവൃത്തികളാണ് വലിയ മാറ്റത്തിന് അടിത്തറയാകുന്നത്.
നല്ലൊരു ജോലി വേണം, ബിസിനസ് വളരണം, സാമ്പത്തികമായി മുന്നേറണം -നമുക്കെല്ലാം ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള വഴി തുറക്കുന്നത് ദിവസേന ചെയ്യുന്ന കാര്യങ്ങളാണ്. പുതിയൊന്ന് പഠിക്കാന്‍ സമയം കണ്ടെത്തുക. ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക. ചെലവുകള്‍ മനസ്സിലാക്കുക. ചെയ്യേണ്ട ജോലി മടിയുള്ള ദിവസങ്ങളിലും ചെയ്യുക.
ഓഹരി വിപണി ഉയരുകയും താഴുകയും ചെയ്യും. അവസരങ്ങള്‍ വരുകയും പോകുകയും ചെയ്യും. എന്നാല്‍ പഠിക്കാനും തയ്യാറെടുക്കാനും സ്ഥിരതയോടെ പ്രവര്‍ത്തിക്കാനുമുള്ള ശീലം നിങ്ങളുടെ കൈയിലാണ്.
അതുകൊണ്ട്, വലിയൊരു മാറ്റത്തിനായി കാത്തിരിക്കേണ്ട. നാളെ മുതല്‍ തുടങ്ങാമെന്ന് മാറ്റിവയ്ക്കുകയും വേണ്ട. ഇന്ന് ഒരു നല്ല ശീലം തിരഞ്ഞെടുക്കൂ. അതിന് കുറച്ച് സമയം നീക്കിവയ്ക്കൂ. പിന്നെ അത് ആവര്‍ത്തിക്കൂ.
കാരണം, നിങ്ങള്‍ ഇന്ന് ആവര്‍ത്തിക്കുന്ന കാര്യങ്ങളാണ് നാളത്തെ നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നത്. നിങ്ങളുടെ ശീലങ്ങളാണ് നിങ്ങളുടെ യഥാര്‍ത്ഥ സമ്പത്ത്.
Read DhanamOnline in English
Subscribe to Dhanam Magazine